അപവർത്തനം
2. ഇന്ത്യൻ ഫയർ എന്ന അപരനാമത്തിൽ
അറിയപ്പെടുന്ന സസ്യം ?
അശോകം
3. ആഗോള താപനത്തിനു വഴിയൊരുക്കുന്നതും
നെൽവയലിൽനിന്നും വമിക്കുന്നതുമായ വാതകം?
മീഥേൻ
4. റബ്ബർ പാൽ ഉറക്കാൻ ഉപയോഗിക്കുന്ന
ആസിഡ് ?
ഫോർമിക് ആസിഡ്
5. രക്ത ബാങ്കിൽ രക്തം സൂക്ഷിക്കുന്ന
ഊഷ്മാവ്?
4 ഡിഗ്രി സെൽഷ്യസ്
6. ‘കൊച്ചിൻ ചൈന’ എന്തിന്റെ
വിത്തിനമാണ് ?
തെങ്ങ്
7. ഓഡിറ്റ് ബ്യുറോ ഓഫ് സർക്കുലേഷൻ
സ്ഥാപിതമായ വർഷം ?
1948
8. നാഷണൽ മെറ്റലർജിക്കൽ സൊസൈറ്റി
എവിടെയാണ് ?
ജംഷഡ്‌പൂർ
9. ലൈഫ് ലൈൻ എക്സ്പ്രസ്സ്
അറിയപ്പെടുന്ന മറ്റൊരു പേര് ?
ഹോസ്പിറ്റൽ ഓൺ വീൽസ്
10. പരുത്തിതുണിത്തരങ്ങൾക്ക്
പ്രസിദ്ധമായ ഷോലാപൂർ ഏതു സംസ്ഥാനത്തിലാണ്
?
മഹാരാഷ്ട്ര
11. ഖസാക്കിന്റെ ഇതിഹാസം
രചിച്ചതാര് ?
ഓ.വി. വിജയൻ
12. ഇന്ദിരാ പോയിന്റിന്റെ
പഴയ പേര് ?
പിഗ്മാലിയൻ പോയിന്റ്
13. ഇടുക്കി അണക്കെട്ടിന്റെ
നിർമാണത്തിൽ സഹകരിച്ച രാജ്യം ?
കാനഡ
14. മലേറിയയുടെ പരാദജീവി
കൊതുകാണെന്നു കണ്ടെത്തിയത് ?
റൊണാൾഡ് റോസ്
15. ശങ്കരാചാര്യർ ഗോവർധനമഠം
സ്ഥാപിച്ചത് എവിടെയാണ് ?
പുരി (ഒഡിഷ)
16. ഇന്ത്യയുടെ ദേശീയ ഫലം
എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ?
മാങ്ങ
17. ഫത്തേപ്പൂർ സിക്രി യുടെ
പ്രവേശന കവാടം അറിയപ്പെട്ടുന്നത് ?
ബുലന്ദ് ധർവാസ
18. ഭൂമധ്യരേഖയും ദക്ഷിണായന
രേഖയും കടന്നുപോകുന്ന ഒരേ ഒരു രാജ്യം ?
ബ്രസീൽ
19. സലുവ വംശത്തിന്റെ സ്ഥാപകൻ
?
നരസിംഹ ദേവരായ
20. ശിവജിയുടെ കുതിരയുടെ
പേര് ?
പഞ്ചകല്യാണി
21. ശിവജി ഛത്രപതിയായ വർഷം
?
1674
22. പതിനെട്ടാം നൂറ്റാണ്ടിൽ
നടന്ന ഏറ്റവും വലിയ യുദ്ധം ?
മൂന്നാം പാനിപ്പത്ത് യുദ്ധം
23. വേങ്ങയിൽ കുഞ്ഞിരാമൻ
നായർ അറിയപ്പെടുന്ന പേര് ?
കേസരി
24. മലയാളത്തിൽ മഹാകാവ്യമെഴുതിയ
ഏക കവയത്രി ?
സിസ്റ്റർ മേരി ബനീഞ്ജ (മാർത്തോമാ
വിജയം മഹാകാവ്യം, ഗാന്ധിജയന്തി മഹാകാവ്യം)
25. പാടങ്ങൾ, കെട്ടിടങ്ങൾ
തുടങ്ങിയവ ഉൾപ്പെടുന്ന ഭൂസ്വത്തുക്കളുടെ അതിരുകൾ,
ഉടമസ്ഥാവകാശം എന്നിവ രേഖപ്പെടുത്തി സൂക്ഷിക്കുന്ന ഭൂപടങ്ങൾ
അറിയപ്പെടുന്നത് ?
കഡസ്ട്രൽ ഭൂപടം
26. പ്രകൃതിദത്തവും , മനുഷ്യ
നിർമിതവുമായ എല്ലാ സവിശേഷതകളെയും വളരെ വിശദമായി ചിത്രീകരിക്കുന്ന ഭൂപടങ്ങളാണ് ?
ധരാതലീയ ഭൂപടം
27. ധരാതലീയ ഭൂപടങ്ങളിലെ
മഞ്ഞ നിറം സൂചിപ്പിക്കുന്നത് ?
കൃഷിയിടങ്ങൾ
28. ധരാതലീയ ഭൂപടങ്ങളിലെ
പച്ച നിറം സൂചിപ്പിക്കുന്നത് ?
നൈസർഗ്ഗീക സസ്യജാലങ്ങൾ
29. ധരാതലീയ ഭൂപടങ്ങളിലെ ചുവപ്പു നിറം സൂചിപ്പിക്കുന്നത് ?
പാർപ്പിടങ്ങൾ, റോഡുകൾ
30. ധരാതലീയ ഭൂപടങ്ങളിലെ
നീല നിറം സൂചിപ്പിക്കുന്നത് ?
ജലാശയങ്ങൾ
31. ധരാതലീയ ഭൂപടങ്ങളിലെ
തവിട്ട് നിറം സൂചിപ്പിക്കുന്നത് ?
കുന്നുകൾ, പാറക്കൂട്ടങ്ങൾ
32. തടാകങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്
?
ഉദയ്പൂർ
33. കണ്ടൽ വനങ്ങൾ ഏറ്റവും
കൂടുതൽ
കാണപ്പെടുന്നത് ?
പശ്ചിമബംഗാൾ
34. എത്ര ഡിഗ്രി രേഖാംശത്തെയാണ്
അന്തരാഷ്ട്ര ദിനാങ്ക രേഖയായി കണക്കാക്കുന്നത് ?
180
35. ഇന്ത്യയിലെ ഏറ്റവും നീളം
കൂടിയ കടപ്പുറം ?
മറീന
36. ശകന്മാരെ പരാജയപ്പെടുത്തി ശകാരി എന്ന പേര് സ്വീകരിച്ച ഗുപ്തരാജാവ് ?
ചന്ദ്രഗുപ്തൻ രണ്ടാമൻ
37. പ്രയാഗിൽ നിന്നും തലസ്ഥാനം
ഉജ്ജയിനിയിലേക്ക് മാറ്റിയ ഗുപ്തരാജാവ്?
ചന്ദ്രഗുപ്തൻ രണ്ടാമൻ
38. നവരത്നങ്ങൾ ആരെല്ലാമായിരുന്നു?
കാളിദാസൻ, ഘടകർപ്പകൻ, ധന്വന്തരി, അമരസിംഹൻ, ശങ്കു,
ക്ഷപണകൻ, വേതാളഭട്ടി, വരരുചി, വരാഹമിഹിരൻ
39. മുദ്രാരാക്ഷസം , ദേവീചന്ദ്രഗുപ്തം
എന്നീ കൃതികൾ രചിച്ചത് ?
വിശാഖദത്തൻ
40. മൃച്ഛഘടികം എന്ന കൃതി രചിച്ചത് ?
ശൂദ്രകൻ
41. അമരകോശം എന്ന ഭാഷ നിഘണ്ടു
രചിച്ചത് ?
അമരസിംഹൻ
42. ആര്യഭടീയം രചിച്ചത്
?
ആര്യഭടൻ
43. അണക്കെട്ടുകൾ
ഇന്ത്യയുടെ വികസനത്തിന്റെ മഹാ ക്ഷേത്രങ്ങളാണ് എന്ന് പറഞ്ഞത് ?
ജവഹർലാൽ നെഹ്‌റു
44. ആസൂത്രണ കമ്മീഷന് പകരം
നിലവിൽ വന്ന സംവിധാനം ?
നീതി ആയോഗ്
45. നീതി ആയോഗ് നിലവിൽ വന്നത്
?
2015 ജനുവരി 1
46. നീതി ആയോഗിന്റെ അധ്യക്ഷൻ
?
പ്രധാന മന്ത്രി
47. ലോക ജലദിനം ?
മാർച്ച് 22
48. ഭൂമിയുടെ മറ്റൊരു പേര്
?
ജലഗ്രഹം
49. ഇന്ത്യയിൽ ചൂട് നീരുറവ
കാണപ്പെടുന്ന സ്ഥലം ?
മണികരൺ (ഹിമാചൽ പ്രദേശ് )
50. അണക്കെട്ടുകൾ
ഇന്ത്യയുടെ വികസനത്തിന്റെ മഹാ ക്ഷേത്രങ്ങളാണ് എന്ന് പറഞ്ഞത് ?
ജവഹർലാൽ നെഹ്‌റു
0 അഭിപ്രായങ്ങള്‍