1. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ കുട്ടികള്‍ക്കായിആരംഭിക്കുന്ന ഇന്റര്‍നെറ്റ് റേഡിയോ ?
റേഡിയോ നെല്ലിക്ക
2. ലോക ജന്തുജന്യ രോഗ ദിനം ?
ജൂലൈ 6
(1885 ജൂലൈ 6 നാണ് ലൂയിസ് പാസ്ചര്‍ ലോകത്താദ്യമായി റാബീസിനെതിരെ ഒരു വാക്സിന്‍ മനുഷ്യനില്‍ പരീക്ഷിച്ചു വിജയം കണ്ടത്. ഈ ദിനമാണ് പില്‍ക്കാലത്ത് ലോക ജന്തുജന്യരോഗ ദിനാചരണത്തിന് കാരണമായത് . മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളെ സുണോട്ടിക് രോഗങ്ങളെന്നും തിരിച്ചുള്ളവ ആന്ത്രോ പോണോസിസ് എന്നും അറിയപ്പെടുന്നു. ജന്തുജന്യരോഗങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തുകയാണ് ഈദിനാചരണത്തിന്റെ ലക്ഷ്യം.)
3. ആക്സിയം മിഷൻ 4
ആക്സിയം മിഷൻ 4 (Ax-4) :
Ax-4 എന്നത് ആന്തരീക്ഷ നിലയമായ ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലേക്കുള്ള നാലാമത്തെ സ്വകാര്യാ ബഹിരാകാശ മിഷനായിരുന്നു. ഇത് ആക്സിയം സ്പേസും, നാസയും, സ്‌പേസ്‌എക്‌സും ചേർന്നൊരുക്കിയതായിരുന്നു.
-> ഈ മിഷൻ 2025 ജൂൺ 25-ന് വിക്ഷേപിച്ചു.
Ax-4 മിഷൻ അംഗങ്ങൾ :
നാലംഗങ്ങളടങ്ങിയ സംഘം
-> കമാൻഡർ പെഗി വിറ്റ്സൺ (അമേരിക്ക),
-> പൈലറ്റ് ശുഭാൻശു ശുക്ല (ഇന്ത്യ),
-> മിഷൻ സ്‌പെഷ്യലിസ്റ്റ്‌സ് സ്‌ലാവോഷ് ഉസ്നാന്‍സ്‌കി- വിശ്നിയേവ്‌സ്‌കി (പോളണ്ട്),
-> ടിബോർ കാപു (ഹംഗറി).
ബഹിരാകാശ പേടകം: ക്രൂ ഡ്രാഗൺ ഗ്രേസ്
Ax-4 സംഘം ഭൂമിയിൽ തിരിച്ചെത്തിയത്
2025 ജൂലൈ 15
വിക്ഷേപണ സ്ഥലം : കെന്നഡി , എൽസി-39എ
4. തിരുവനന്തപുരം ജില്ലയിലെ ആദ്യ വനിതാ എക്സൈസ് ഇൻസ്പെക്ടറായി ചുമതല ഏറ്റത് ?
ഡി. രചന
5. 2025 ൽ ജി.7 ഉച്ചകോടി നടന്നത് ?
കാനഡ
G7 Countries are given below :
യു.എസ്., കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, ബ്രിട്ടണ്‍ എന്നിവയാണ് ജി7 രാജ്യങ്ങള്‍
6. അന്താരാഷ്ട്ര ആസ്ട്രോണമിക്കൽ യൂണിയന്റെ ഉല്‍ക്കാപഠന നേതൃസമിതിയില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരൻ ?
അശ്വിന്‍ ശേഖര്‍
7. മാലിദ്വീപ് (maldives) ടൂറിസത്തിന്റെ ആഗോള അംബാസഡറായി നിയമിതയായത് ?
കത്രീന കൈഫ്
8. ടെസ്‌ലയുടെ ഹ്യൂമനോയിഡ്റോബോട്ട് പദ്ധതി തലപ്പത്ത് എത്തിയ ഇന്ത്യക്കാരൻ ?
അശോക് എള്ളുസ്വാമി
9. ഇന്ത്യയുടെ ആദ്യ അണ്ടര്‍വാട്ടര്‍ മ്യൂസിയവും കൃത്രിമ പവിഴപ്പുറ്റും നിലവില്‍ വരുന്നത് ?
മഹാരാഷ്ട്ര
10. ഉപഗ്രഹാധിഷ്ഠിത ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിന് കേന്ദ്ര ടെലികോംമന്ത്രാലയത്തിന്റെ അനുമതി ലഭിച്ച ഇലോണ്‍ മസ്കിന്റെ കമ്പനി ?
സ്റ്റാർലിങ്ക്
11. ഇന്ത്യന്‍ ജനസംഖ്യ ഇക്കൊല്ലം എത്ര കോടി കടക്കുമെന്നാണ് ഐക്യരാഷ്ട്രസഭ യുടെ റിപ്പോര്‍ട്ട്?
146
12. 2025ൽ ഡോ. സുകുമാര്‍ അഴീക്കോട് അവാര്‍ഡ് ലഭിച്ചത് ?
ഡോ.ഷാജി പ്രഭാകർ (അദ്ദേഹം ഒരു പ്രമുഖ ന്യൂറോളജിസ്റ്റും സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമാണ്)
13. പി.കേശവദേവ് സ്മാരക ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ കേശവദേവ് സാഹിത്യപുരസ്‌കാരം ലഭിച്ചത് ?
ശശി തരൂര്‍ ('വൈ ഐ ആം ഹിന്ദു', 'ദി ബാറ്റില്‍ ഓഫ് ബിലോങിങ്' തുടങ്ങിയ പുസ്തകങ്ങളെ അടിസ്ഥാനമാക്കിയാണ് പുരസ്ക്കാരം ലഭിച്ചത്)
14. കുട്ടികളുടെയും യുവാക്കളുടെയും ചരിത്രം സംബന്ധിച്ച 2024 ലെ മികച്ച ഇംഗ്ലീഷ് പുസ്തകത്തിനുള്ള അന്താരാഷ്ട്ര പുരസ്കാരമായ ഗ്രെയ്‌സ് ആബ്റ്റ്‌ബുക് പ്രൈസ് ( The Grace Abbott Book Prize ) ലഭിച്ചത് ?
ഡോ. ദിവ്യാ കണ്ണന്റെ Contested Childhoods: Caste and Education in Colonial Kerala എന്ന പുസ്തകത്തിന്
15. ന്യൂയോര്‍ക്ക് ടൈംസിന്റെ ഈ നൂറ്റാണ്ടിലെ മികച്ച സിനിമയായി തെരെഞ്ഞെടുക്കപ്പെട്ടത് ?
പാരസൈറ്റ് ( കൊറിയന്‍ ചിത്രം-ബൊങ്ജുന്‍ ഹോ സംവിധാനം)
16. ഇന്ത്യയിലെ മികച്ച ദേശീയോദ്യാനമായി തെരഞ്ഞെടുക്കപ്പെട്ടത് ?
ഇരവികുളം ദേശീയോദ്യാനവും ജമ്മു കശ്മീരിലെ ഡച്ചിഗം ദേശീയോദ്യാനവും
17. വ്യക്തികളില്‍ നിന്ന് ആദായനികുതി ഈടാക്കുന്ന ആദ്യഗള്‍ഫ് രാജ്യം ?
ഒമാന്‍
18. യോഗ പോളിസി നടപ്പിലാക്കുന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനം ?
ഉത്തരാഖണ്ഡ്
19. ഇന്റര്‍നാഷണല്‍ ബിഗ് ക്യാറ്റ് അലയന്‍സിന്റെ ആദ്യ അസംബ്ലിക്ക് വേദിയാകുന്നത്?
ന്യൂഡല്‍ഹി
20. വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ 2025 ലെ എനര്‍ജി ട്രാന്‍സിഷന്‍ ഇന്‍ഡെക്ടില്‍ ഇന്ത്യയുടെ സ്ഥാനം?
71 (1st-സ്വീഡൻ)
21. മാലിന്യം നീക്കാന്‍ ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്ക്
തിരുവനന്തപുരം കോര്‍പ്പറേഷന്‍ നല്‍കിയ ട്രൈസൈക്കിള്‍?
ഹരിതവാഹിനി
22. ഇന്ത്യയിലെ അതിദരിദ്രില്ലാത്ത ആദ്യജില്ല ?
കോട്ടയം
23. ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിച്ചയു.എസ്.സൈനികനടപടിയുടെ പേര് ?
Operation Midnight Hammer
24. നാഷണല്‍ ടെര്‍മറിക് ബോര്‍ഡ് ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യപ്പെട്ടത്?
നിസാമാബാദ്, തെലങ്കാന
25. നാവികസേനയിലെ യുദ്ധവിമാനങ്ങള്‍ പറത്തുന്ന ആദ്യ വനിത?
ലെഫ്റ്റനന്റ് ആസ്ത പുനിയ
0 അഭിപ്രായങ്ങള്‍