NewPost

20/recent/ticker-posts

Header Ads Widget

Responsive Advertisement

Kerala PSC ആവർത്തിക്കുന്ന 100 പ്രധാന ചോദ്യങ്ങൾ | 10TH Prelims | PLUS TWO Prelims | Degree Prelims | LDC | LGS| CPO|WCPO | FIREMAN |Sales Assistant

Questions and Answers
1. വിറ്റാമിൻ B1 ന്റെ രാസനാമം ?
തയമിൻ
2. നമ്മുടെ ജനാധിപത്യത്തിന്റെ സൂര്യ തേജസ് എന്നറിയപ്പെടുന്ന നിയമം ?
വിവരാവകാശ നിയമം
3. ജനന മരണ ദിവസങ്ങൾ പൊതു ഒഴിവായി കേരള സർക്കാർ പ്രഖ്യപിച്ചിട്ടുള്ള ഏക വ്യക്തി ?
ശ്രീനാരായണഗുരു
4. കേരള ഹൈക്കോടതി ആദ്യത്തെ ചീഫ് ജസ്റ്റീസ് ?
കെ. ടി. കോശി
5. പാലക്കാട് ചുരം കേരളത്തെ തമിഴ്‌നാട്ടിലെ ഏതു ജില്ലയുമായിട്ടാണ് യോജിപ്പിക്കുന്നത് ?
കോയമ്പത്തൂർ
6. കേന്ദ്ര ധനകാര്യ മന്ത്രിയായ ആദ്യ മലയാളി ?
ഡോ. ജോൺ മത്തായി
7. അർജുന അവാർഡ് നേടിയ ആദ്യ മലയാളി ?
സി. ബാലകൃഷ്ണൻ (പർവ്വതാരോഹണം)
8. മലയാളത്തിലെ ആദ്യത്തെ ജനകീയ കവി എന്നറിയപ്പെടുന്നത് ?
കുഞ്ചൻ നമ്പ്യാർ
9. കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നദി?
നെയ്യാർ
10. ഗാന്ധിജി ഇടപെട്ട കേരളത്തിലെ ആദ്യ സത്യാഗ്രഹം ?
വൈക്കം സത്യാഗ്രഹം
11. ഇന്ത്യയിലെ ആദ്യത്തെ ഫീച്ചർ ഫിലിം ?
രാജ ഹരിചന്ദ്ര
12. കേരളത്തിൽ ഏറ്റവും കൂടുതൽ ഉൾനാടൻ മത്സ്യ തൊഴിലാളികൾ ഉള്ള ജില്ല ?
എറണാകുളം
13. ഇന്ത്യ വിക്ഷേപിച്ച ആദ്യത്തെ സമ്പൂർണ കാലാവസ്ഥ പഠന ഉപഗ്രഹം ?
കല്പന ഒന്ന് (KALPANA 1)
14. ഇന്ത്യ ടുഡേ എന്ന പുസ്തകം രചിച്ചത് ?
ആർ. പി. ദത്ത്‌
15. ഇന്ത്യയിൽ ആദ്യമായി ഇലക്രോണിക് പാസ്ബുക്ക് പുറത്തിറക്കിയ ബാങ്ക് ?
ഫെഡറൽ ബാങ്ക്
16. എലിപ്പനി ഉണ്ടാക്കുന്ന രോഗാണു ?
ലെപ്റ്റോസ്പൈറ
17. ഒരു തീർത്ഥാടനം എന്ന് ഗാന്ധിജി വിശേഷിപ്പിച്ച അദ്ദേഹത്തിന്റെ അവസാനത്തെ കേരളയാത്ര ഏതു വർഷമായിരുന്നു ?
1937
18. ഒറിയ ഭാഷ ഏതു ഭാഷ ഗോത്രത്തിൽ പെടുന്നു ?
ഇന്തോ ആര്യൻ
19. സൂര്യന്റെ താപനില അളക്കുന്ന ഉപകരണം ?
പൈറോഹീലിയോ മീറ്റർ
20. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ?
പള്ളിവാസൽ
21. പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്നത് ?
പി. ടി. ഉഷ
22. ഏഷ്യയുടെ പ്രകാശം എന്നറിയപ്പെടുന്നത്?
ശ്രീബുദ്ധൻ
23. 2019 ൽ ഒ.എൻ.വി. സാഹിത്യ പുരസ്‌ക്കാരത്തിന് അർഹനായത് ?
അക്കിത്തം അച്യുതൻ നമ്പൂതിരി
24. കേരളത്തിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ ?
പട്ടം (തിരുവന്തപുരം)
25. ധൻരാജ് പിള്ള ഏതുകളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഹോക്കി
26. ഇന്ത്യയിലെ പ്രധാന ഖരീഫ് വിള ?
നെല്ല്
27. 'ഫ്രഞ്ച് വിപ്ലവത്തിന്റെ ശിശു', വിധിയുടെ മനുഷ്യൻ എന്നെ അപരനാമങ്ങളിൽ അറിയപ്പെട്ടത് ?
നെപ്പോളിയൻ
28. ‘ലോകത്തിന്റെ ഫാഷൻ സിറ്റി’ എന്നറിയപ്പെടുന്നത് ?
പാരീസ്
29. ഗ്രാമീണ ബാങ്കുകളുടെ ശില്പി എന്നറിയപ്പെടുന്നതാര് ?
മുഹമ്മദ് യൂനുസ്
30. ഇന്ത്യയിൽ പഞ്ചവത്സര പദ്ധതികൾ ആരംഭിച്ച വർഷം?
1951
31. സ്ലിം ഡിസീസ് എന്നറിയപ്പെടുന്ന രോഗം ?
എയ്ഡ്സ്
32. ധാതുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത് ?
സ്വർണ്ണം
33. ധാതു സമ്പത്തിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ?
ജാർഖണ്ഡ്
34. നരകത്തിൽ നിന്ന് എന്ന നോവൽ രചിച്ചത് ?
സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള
35. കേരളത്തിന്റെ 14 മത്തെ ജില്ലയായി കാസർഗോഡ് രൂപം കൊണ്ടതെന്ന് ?
1984 മെയ് 24
36. ത്രികോണാകൃതിയിലുള്ള സമുദ്രം ?
പെസഫിക്
37. ഇംഗ്ലീഷ് അക്ഷരമാലയിലെ “S” ന്റെ ആകൃതിയിലുള്ള സമുദ്രം ?
അറ്റ്ലാന്റിക്
38. ഹാർഡ് കോൾ എന്നറിയപ്പെടുന്നത് ?
ആന്ത്രസൈറ്റ്
39. റിസർവ് ബാങ്കിന്റെ ആദ്യത്തെ ഗവർണർ ?
ഒ. എ. സ്മിത്ത്
40. ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ച വർഷം ?
1931
41. ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ് ?
ആന്ത്രോത്
42. ടിഷ്യുകൾച്ചറിന്റെ പിതാവ് ?
ഹേബർ ലാന്റ്
43. കുതിരയുടെ ക്രോമസോം സംഖ്യ ?
64
44. ഉമ്മിനീരിൽ അടങ്ങിയിരിക്കുന്ന രാസാഗ്നി ?
ടയലിൻ (ptyalin)
45. ഏതു വിളയെ ബാധിക്കുന്ന രോഗമാണ് ദ്രുതവാട്ടം ?
കുരുമുളക്
46. മീനമാതാ രോഗമുണ്ടാകുന്നത് അന്തരീക്ഷത്തിൽ ഏതു ലോഹത്തിന്റെ മലിനീകരണം മൂലമാണ് ?
മെർക്കുറി
47. ഗാന്ധിജി കൊല്ലപ്പെട്ട ദിവസം ?
1948 ജനുവരി 30
48. മദ്യം തലച്ചോറിന്റെ ഏതു ഭാഗത്തെയാണ് ബാധിക്കുന്നത് ?
സെറിബെല്ലം
49. ഹിമാലയത്തിന്റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്ന ഏറ്റവും ഉയരമേറിയ പർവ്വതനിര ?
ഹിമാദ്രി
50. കൊച്ചി ബിനാലെ സ്ഥാപിച്ചത് ?
ബോസ് കൃഷ്ണമാചാരി


51. ഏതു ഭാഷയിലെ വാക്കാണ് സുനാമി ?
ജാപ്പനീസ്
52. ആദ്യമായി മലയാളം അച്ചടിച്ചത് എവിടെ വെച്ച്?
ആംസ്റ്റർ ഡാം
53. ഭയപ്പെടുമ്പോൾ ശരീരത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന ഹോർമോൺ ഏതാണ് ?
അഡ്രിനാലിൻ
54. കേരളത്തിൽ കാണപ്പെടുന്ന പ്രധാന ഇനം മണ്ണ് ?
ലാറ്ററൈറ്റ്
55. ഇന്ത്യയിലെ ആദ്യത്തെ ഇ – സാക്ഷരതാ പഞ്ചായത്ത് ?
ശ്രീകണ്ഠപുരം (കണ്ണൂർ)
56. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി ?
തെന്മല (കൊല്ലം)
57. ഇന്ത്യയിലെ ആദ്യത്തെ ശിശു സൗഹൃദ സംസ്ഥാനം ?
കേരളം
58. വോട്ടർമാരുടെ പേര് ചേർക്കൽ ആരുടെ ഉത്തരവാദിത്തമാണ് ?
ഇലക്ഷൻ കമ്മിഷൻ
59. അന്യായ തടങ്കലിനെതിരെ പ്രയോഗിക്കുന്ന റിട്ട് ഹർജി ഏതാണ് ?
ഹേബിയസ് കോർപ്പസ്
60. 1950 ൽ ഇന്ത്യൻ പാർലമെന്റിൽ കരുതൽ തടങ്കൽ നിയമം സംബന്ധിച്ച ബിൽ അവതരിപ്പിച്ചത് ?
സർദാർ പട്ടേൽ
61. ലോക വ്യാപാര സങ്കടന മുൻപ് ഏതു പേരിലാണ് അറിയപ്പെട്ടിരുന്നത് ?
ഗാട്ട്
62. 5 വർഷം തത്തികൊണ്ടു ഭരിച്ച കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ?
സി. അച്യുതമേനോൻ
63. കുമരകം പക്ഷി സങ്കേതം ഏതു ജില്ലയിലാണ് ?
കോട്ടയം
64. കേരളത്തിലെ ഏക കൺറ്റോൺമെന്റ് ?
കണ്ണൂർ
65. 'ഗോവർധന്റെ യാത്രകൾ' രചിച്ചതാര് ?
ആനന്ദ്
66. വാഗൻ ട്രാജഡി ഏതു കലാപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
മലബാർ കലാപം
67. ഇന്ത്യയിൽ റെയിൽവേ നിലവിൽ വന്ന ആദ്യ നഗരം ഏത് ?
മുംബൈ
68. കേന്ദ്ര കിഴങ്ങു ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെയാണ് ?
ശ്രീകാര്യം
69. ഗുഹകളിൽ താമസിക്കുന്ന കേരളത്തിലെ ഏക ആദിവാസി വർഗം ?
ചോലനായ്ക്കന്മാർ
70. ധാന്യ വിളകളുടെ രാജാവ് എന്നറിയപ്പെടുന്ന വിള ?
നെല്ല്
71. നിയമസഭ പിരിച്ചുവിടാൻ ആർക്കാണ് അധികാരമുള്ളത് ?
ഗവർണർ
72. ഭൂമിയുടെ ഗുരുത്വകർഷണ ബലം അതിജീവിക്കാൻ ബഹിരാകാശ പേടകത്തിന് വേണ്ട കുറഞ്ഞ വേഗം ?
11.2 കി.മി പ്രതി സെക്കന്റ്
73. പ്രസിദ്ധമായ ഗെറ്റിസ്ബർഗ് പ്രസംഗം നടത്തിത് ?
എബ്രഹാം ലിങ്കൺ
74. മലയാള മനോരമ പത്രത്തിന്റെ സ്ഥാപകൻ ?
കണ്ടത്തിൽ വറുഗീസ് മാപ്പിള
75. അസുറൈറ്റ് ഏതു ലോഹത്തിന്റെ അയിരാണ്‌ ?
ചെമ്പ്
76. "പ്രാവേ പ്രാവേ പോകരുതേ ..." എന്ന കവിത രചിച്ചത് ?
ഉള്ളൂർ
77. ഭൂഖണ്ഡ ദ്വീപ്‌ എന്നറിയപ്പെടുന്നത് ?
ഓസ്‌ട്രേലിയ
78. ആര് ഒപ്പു വെക്കുന്നതിലൂടെയാണ് പാർലമെന്റിൽ അവതരിപ്പിക്കുന്ന ബിൽ നിയമമാകുന്നത് ?
പ്രസിഡന്റ്
79. ടെലിസ്കോപ്പിന്റെ സഹായത്തോടെ കണ്ടുപിടിക്കപ്പെട്ട ആദ്യ ഗ്രഹം ?
യുറാനസ്
80. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചണം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ?
പശ്ചിമബംഗാൾ
81. നായർ സർവീസ് സൊസൈറ്റിയുടെ ആദ്യ വിദ്യാഭ്യാസ സ്ഥാപനം ?
കരുകച്ചാൽ ഇംഗ്ലീഷ് സ്കൂൾ
82. പട്ടം താണുപിള്ള രൂപീകരിച്ച പാർട്ടി ?
പ്രജ സോഷ്യലിസ്റ്റ് പാർട്ടി
83. പാർലമെന്റിൽ അംഗമല്ലാത്ത ഒരാൾക്ക് പരമാവധി എത്ര കാലം പ്രധാനമന്ത്രി പദത്തിൽ തുടരാം ?
ആറുമാസം
84. ആഷ മേനോൻ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നത് ?
കെ. ശ്രീകുമാർ
85. ഭരണഘടനാ ഉറപ്പു നൽകുന്ന മൗലീകാവകാശങ്ങൾ എത്രത് ?
6
86. പ്രസിഡണ്ട് ഭരണം നിലവിൽ വന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം ?
പഞ്ചാബ്
87. ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായ വർഷം ?
1664
88. മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ പേശി ?
സർട്ടോറിയസ്
89. അഭിനവ ഭോജൻ എന്നറിയപ്പെട്ടത് ?
കൃഷ്ണദേവരായർ
90. അർദ്ധനഗ്നനായ ഫക്കീർ എന്ന് ഗാന്ധിജിയെ വിളിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ?
വിസ്റ്റൺ ചർച്ചിൽ
91. സംസ്ഥാന ഗവേർണ്ണറെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുഛേദം ?
153
92. പഞ്ചായത്ത്‌രാജ് സംവിധാനത്തിന്റെ അടിസ്ഥാന ഘടകം ?
ഗ്രാമസഭ
93. മന്നത് പത്മനാഭനെ മദൻ മോഹൻ മാളവ്യ എന്ന് വിശേഷിപ്പിച്ചതാര്?
സർദാർ കെ.എം. പണിക്കർ
94. കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്ന ജില്ല ?
പാലക്കാട്
95. ബോസ്റ്റൺ ടി പാർട്ടി നടന്ന വർഷം ?
1773
96. ടോക്കോഫെറോൾ എന്നറിയപ്പെടുന്ന ജീവകം ?
ജീവകം E
97. റെഡ്ക്രോസ് ദിനം ?
മെയ് 8
98. കേരളത്തിൽ ചീന കളിമണ്ണ് സുലഭമായി കാണപ്പെടുന്ന സ്ഥലം ?
കുണ്ടറ
99. ബുള്ളി എന്ന പദം ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഹോക്കി
100. എന്റെ ഗുരുനാഥൻ എന്ന കവിതയിൽ വള്ളത്തോൾ ആരെക്കുറിച്ചാണ് വർണിക്കുന്നത് ?
ഗാന്ധിജി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍