NewPost

20/recent/ticker-posts

Can You Answer These 50 Basic GK Questions? Test Your Knowledge! KERALA PSC

Questions and Answers
1. ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം രചിച്ചത്‌?
ബങ്കിം ചന്ദ്ര ചാറ്റര്‍ജി
2. കേരളത്തിലെ ആദ്യത്തെ സമ്പൂർണ ഡിജിറ്റല്‍ സാക്ഷരതാ നേടിയ പഞ്ചായത്ത്‌?
പുല്ലമ്പാറ
3. ബ്രഹ്മസമാജം സ്ഥാപിച്ചത്?
രാജാറാം മോഹൻറോയ്
4. ആരുടെ ജന്മദിനമാണ്‌ ശിശുദിനമായി ആചരിക്കുന്നത്‌?
ജവാഹര്‍ലാല്‍ നെഹ്രു
5. ഇന്ത്യയുടെ പടിഞ്ഞാറ്‌ ഭാഗത്തുള്ള കടല്‍?
അറബിക്കടൽ
6. ഇന്ത്യയുടെ ദേശീയ പുഷ്പം?
താമര
7. ഇന്റര്‍നാഷണല്‍ ഡേ ഓഫ്‌ ഗേള്‍ ചൈല്‍ഡ്‌?
ഒക്‌ടോബര്‍ 11
8. ഏറ്റവും ഭാരം കുറഞ്ഞ വാതകം?
ഹൈഡ്രജന്‍
9. ചന്ദ്രനിലിറങ്ങിയ ആദ്യ ബഹിരാകാശ സഞ്ചാരി?
നീല്‍ ആംസ്ട്രോങ്‌
10. റോക്ക്‌ ഗാര്‍ഡന്‍ എവിടെയാണ്‌?
ചണ്ഡീഗഡ്
11. ഇന്ത്യ ആദ്യമായി വിക്ഷേപിച്ച ഉപഗ്രഹം?
ആര്യഭട്ട
12. കേരളം ഏത്‌ റെയില്‍വേ മേഖലയുടെ ഭാഗമാണ്‌?
ദക്ഷിണ റെയില്‍വേ
13. മഹാത്മാഗാന്ധി ജനിച്ച സ്ഥലം?
പോര്‍ബന്തര്‍
14. കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം?
ചെറുതുരുത്തി
15. സ്വാതന്ത്ര്യാനന്തരം മിഡ്‌ ഡേ മീൽ സ്കീം നടപ്പാക്കിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം?
തമിഴ്നാട്‌
16. പരിണാമ സിദ്ധാന്തം ആവിഷ്കരിച്ചത്‌?
ചാള്‍സ്‌ ഡാര്‍വിന്‍
17. ഗവര്‍ണറെ നിയമിക്കുന്നതാര്‌?
പ്രസിഡന്റ്‌
18. എവറസ്റ്റ്‌ കീഴടക്കിയ ആദ്യ ഇന്ത്യന്‍ വനിത?
ബചേന്ദ്രിപാല്‍
19. ഇന്ത്യയില്‍ നിര്‍മിച്ച ആദ്യത്തെ സംസ്കൃത സിനിമ?
ആദിശങ്കരാചാര്യ
20. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ ന്യൂട്രിഷൻ എവിടെയാണ്‌?
ഹൈദരാബാദ്‌
21. ശൈവ പ്രകാശിക സഭ സ്ഥാപിച്ചത്‌?
തൈക്കാട്‌ അയ്യ
22. സൈലന്റ്‌ വാലി ഏത്‌ ജില്ലയില്‍?
പാലക്കാട്‌
23. കേരള സെറാമിക്സ്‌ ലിമിറ്റഡ്‌ എവിടെയാണ്‌?
കുണ്ടറ
24. കേരള ഫോറസ്റ്റ്‌ റിസര്‍ച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട്?
പീച്ചി
25. കേരളത്തില്‍ റീജിയണല്‍ റബ്ബര്‍ റിസര്‍ച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന സ്ഥലം?
കോട്ടയം
26. ഭൂമിയോട്‌ ഏറ്റവുമടുത്തുള്ള ഗ്രഹം?
ശുക്രൻ
27. മനുഷ്യശരീരത്തിന്റെ ഊഷ്മാവ്‌?
36.9 സെല്‍ഷ്യസ്‌
28. ഡിസ്കവറി ഓഫ്‌ ഇന്ത്യ രചിച്ചത്‌?
ജവാഹര്‍ലാല്‍ നെഹ്‌റു
29. ഇരുപതിനപരിപാടികള്‍ ആവിഷ്കരിച്ച്‌ രാജ്യത്തിന്റെ സാമ്പത്തികപുരോഗതിക്ക്‌ ആക്കം കൂട്ടിയ ഇന്ത്യന്‍ പ്രധാനമന്ത്രി?
ഇന്ദിരാഗാന്ധി
30. അന്നജത്തിന്റെ സാന്നിധ്യം തിരിച്ചറിയുവാൻ ഉപയോഗിക്കുന്ന ടെസ്റ്റിന്റെ പേര്?
അയോഡിൻ ടെസ്റ്റ് (Iodine Test)
31. മുറിവുണ്ടാകുമ്പോൾ രക്തം കട്ടപിടിക്കുന്നതിന് ആവശ്യമായ വിറ്റാമിൻ ഏത്?
വിറ്റാമിൻ K
32. സൂര്യപ്രകാശത്തിൽ നിന്ന് ലഭിക്കുന്ന വിറ്റാമിൻ ഏത്?
വിറ്റാമിൻ D
33. മലയാളഭാഷയുടെ പിതാവ്‌?
എഴുത്തച്ഛന്‍
34. അതിര്‍ത്തി ഗാന്ധി എന്നറിയപ്പെട്ടത്‌?
ഖാന്‍ അബ്‌ദുള്‍ ഗാഫര്‍ ഖാന്‍
36. ഫോര്‍വേഡ്‌ ബ്ലോക്ക് രൂപവല്‍ക്കരിച്ചത്‌?
സുഭാഷ്‌ ചന്ദ്രബോസ്‌
37. പദാര്‍ഥത്തിന്റെ നാലാമത്തെ അവസ്ഥ?
പ്ലാസ്മ
38. മധ്യപ്രദേശിന്റെ തലസ്ഥാനം?
ഭോപ്പാല്‍
39. അന്തര്‍ ദേശീയ വിദ്യാര്‍ഥി ദിനം?
നവംബര്‍ 17
40. വിറ്റാമിൻ C-യുടെ കുറവ് മൂലം മോണയിൽനിന്ന് രക്തസ്്രാവം ഉണ്ടാകുന്ന അവസ്ഥയുടെ പേരെന്താണ്?
സ്കർവി
41. അണുസംഖ്യയും അണുഭാരവും തുല്യമായ മൂലകം?
ഹൈഡ്രജന്‍
42. ഇന്ത്യയുമായി നാവികമാര്‍ഗം വാണിജ്യബന്ധം സ്ഥാപിച്ച ആദ്യത്തെ യൂറോപ്യന്‍ രാജ്യം?
പോര്‍ച്ചുഗല്‍
43. ഏറ്റവും തിളക്കമുള്ള ഗ്രഹം?
ശുക്രന്‍
44. സിംല കരാറില്‍ ഒപ്പുവെച്ചത്‌?
സുല്‍ഫിക്കര്‍ അലി ഭൂട്ടോയും ഇന്ദിരാഗാന്ധിയും
45. ഹരിജന്‍ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്‌?
മഹാത്മാഗാന്ധി
46. ശിലാക്ഷേത്രങ്ങള്‍ക്കു പ്രസിദ്ധമായ തമിഴ്നാട്ടിലെ തീരപട്ടണം?
മഹാബലിപുരം
47. ഫിനാന്‍സ്‌ കമ്മിഷന്‍ ചെയര്‍മാനെ നിയമിക്കുന്നതാര്?
പ്രസിഡന്റ്‌
48. ആദംസ്‌ ബ്രിഡ്ജ് ഏതൊക്കെ രാജ്യങ്ങള്‍ക്കിടയില്‍?
ഇന്ത്യയും ശ്രീലങ്കയും
49. ഇന്ത്യക്കാര്‍ സൈമണ്‍ കമ്മിഷനെ ബഹിഷ്കരിക്കാന്‍ കാരണം?
അംഗങ്ങളില്‍ ഇന്ത്യക്കാര്‍ ഇല്ലാത്തതിനാല്‍
50. ഇന്ത്യയില്‍ സായുധസേനകളുടെ സര്‍വ സൈന്യാധിപന്‍ ആരാണ്‌?
പ്രസിഡന്റ്‌

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍