NewPost

20/recent/ticker-posts

KERALA PSC 2026💫 കറന്റ് അഫയേഴ്‌സ്: പരീക്ഷകളിൽ ഉറപ്പായും പ്രതീക്ഷിക്കാവുന്ന 50 ചോദ്യങ്ങൾ!


1. കേരള സാഹിത്യ അക്കാദമിയുടെ നിലവിലെ പ്രസിഡന്റ് ആരാണ്?

കൽപ്പറ്റ നാരായണൻ

 

2. ലോക വാർത്താ ദിനമായി (World News Day) ആചരിക്കുന്നത് എന്നാണ്?

 സെപ്റ്റംബർ 28

 

3. 2026 ജനുവരിയിൽ കാട്ടുതീ പടർന്നതിനെ തുടർന്ന് വാർത്തകളിൽ നിറഞ്ഞ 'പാൻഗോലാഖ വന്യജീവി സങ്കേതം' ഏത് സംസ്ഥാനത്താണ്?

സിക്കിം

 

4.  2026-ൽ GI ടാഗ് ലഭിച്ച 'കർബി ആംഗ്ലോങ്ങ് ഇഞ്ചി' (Karbi Anglong Ginger) ഏത് സംസ്ഥാനത്ത് നിന്നുള്ള ഉൽപ്പന്നമാണ്?

അസം

 

5. ഭാരതീയ നാവികസേനയ്ക്കായി കരയിൽ നിന്ന് ആകാശത്തേക്ക് പ്രഹരിക്കാനുള്ള 'ഷിൽ' (Shtil)  ഹ്രസ്വദൂര മിസൈലുകൾ ഇന്ത്യ വാങ്ങുന്നത് ഏത് രാജ്യത്തു നിന്നാണ്?

റഷ്യ

 

6. ഇന്ത്യയിൽ ആദ്യമായി അപൂർവരോഗബാധിതരുടെ ഡേറ്റാ രജിസ്റ്റർ തയ്യാറാക്കുന്ന സംസ്ഥാനം ഏത്?

കേരളം

 

 

 

7. ഇന്ത്യയുടെ പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റത്?

പ്രഹ്ലാദ് ജോഷി

 

8. 'ഒരു പന്തുകളിക്കാരന്റെ ഇന്ത്യൻ യാത്രകൾ' എന്ന പുസ്തകം രചിച്ച മുൻ ഇന്ത്യൻ ഫുട്ബോൾ താരം?

സി. കെ. വിനീത്

 

9. ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ (National Commission for Minorities - NCM) പുതിയ അധ്യക്ഷനായി നിയമിക്കപ്പെട്ടത്?

ഹർജിത് സിങ് ഗ്രെവാൾ

 

10. രാജസ്ഥാൻ സർക്കാർ അടുത്തിടെ 'അബു രാജ്' (Abu Raj) എന്ന് പുനർനാമകരണം ചെയ്ത പ്രശസ്ത വിനോദസഞ്ചാര കേന്ദ്രം ഏതാണ്?

മൗണ്ട് അബു

 

11. മലയാള സിനിമയിലെ ആദ്യ ഡബ്ബിങ് ആർട്ടിസ്റ്റായി അറിയപ്പെടുന്ന, 2026 സെപ്റ്റംബറിൽ അന്തരിച്ച കലാകാരി ആരാണ്?

മുതുകുളം ജഗദമ്മ

 

 

12. ഇറ്റലിയിലെ മിലാനിൽ നടന്ന 2026 വിന്റർ ഒളിമ്പിക്സിൽ (Winter Olympics 2026) മെഡൽ പട്ടികയിൽ ഒന്നാമതെത്തിയ രാജ്യം ഏതാണ്?

 നോർവേ

 

13. ഇന്ത്യയിൽ ആദ്യമായി എക്സൈസ് വകുപ്പിന് കീഴിൽ 'സംസ്ഥാന നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ' രൂപീകരിക്കാൻ അനുമതി നൽകിയ സംസ്ഥാനം?

കേരളം

 

14. യൂറോപ്യൻ സ്ട്രക്ചറൽ ഇന്റഗ്രിറ്റി സൊസൈറ്റിയുടെ 'എൽസെവിയർ യങ് സയന്റിസ്റ്റ് അവാർഡിന്' അർഹനായ മലയാളി ആരാണ്?

വിഷ്ണു അനികുമാർ

 

15. ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ സെലിബ്രിറ്റി ബ്രാൻഡ് (Celebrity Brand Valuation) ആയി തിരഞ്ഞെടുക്കപ്പെട്ട ബോളിവുഡ് താരം ആരാണ്?

ഷാറൂഖ് ഖാൻ

 

16. വനിതകൾക്കായി കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (KSRTC) ആരംഭിച്ച പുതിയ രാത്രികാല ബസ് സർവീസ്?

പിങ്ക് ബസ് (Pink Bus)

 

17. കായിക മേഖലയുടെ കാലോചിത നവീകരണത്തിന് വഴിയൊരുക്കാൻ കേരള സംസ്ഥാന കായിക വകുപ്പ് നടപ്പാക്കുന്ന പദ്ധതി?

ഓപ്പറേഷൻ കളരി (Kalari - Kerala Alliance for Local Athletic Revamp and Infrastructure)

 

18. 2024-ലെ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരത്തിന് അർഹനായ കന്നഡ ചലച്ചിത്ര രംഗത്തെ ഇതിഹാസ താരം?

അനന്ത് നാഗ്

 

19. 2027-ലെ ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുത്ത ചിത്രം?

ഗോന്ധൽ (Gondhal)

 

20. കേരള സംസ്ഥാന ആസൂത്രണ ബോർഡിന്റെ (Kerala State Planning Board) ഉപാധ്യക്ഷനായി (Vice Chairperson) നിയമിക്കപ്പെട്ടത്?

കെ. എം. ചന്ദ്രശേഖർ

 

21. കേരളത്തിലെ പോലീസ് സ്റ്റേഷനുകളെ കൂടുതൽ ജനസൗഹൃദമാക്കുന്നതിനായി ആരംഭിച്ച പദ്ധതി ഏതാണ്?

മൈ പോലീസ് സ്റ്റേഷൻ

 

 

22. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് (ISS) പുറത്തിറങ്ങി 'സ്പേസ്‌വോക്ക്' (Spacewalk) നടത്തുന്ന ആദ്യ മലയാളി ആരാണ്?

ഡോ. അനിൽ മേനോൻ

 

23. കേരളത്തിൽ ഹയർ സെക്കൻഡറി പരീക്ഷാ നടത്തിപ്പുകളിൽ  സുരക്ഷയും കൃത്യതയും ഉറപ്പാക്കാൻ KITE പുറത്തിറക്കിയ QR കോഡ് അടിസ്ഥാനമാക്കിയുള്ള മൊബൈൽ ആപ്പ് ഏതാണ്?

 കൈറ്റ്-ക്യൂ ട്രാക്ക് (KITE-Q Track)

 

24. ഇന്ത്യയിൽ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (DCGI) ആദ്യമായി വിപണന അനുമതി നൽകിയ ജാപ്പനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ തകെഡ (Takeda) വികസിപ്പിച്ച ഡെങ്കിപ്പനി പ്രതിരോധ വാക്സിൻ?

ക്യുഡെംഗ (QDENGA / TAK-003)

 

 

25. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (AAI) 2026 ദേശീയ കസ്റ്റമർ സാറ്റിസ്ഫാക്ഷൻ ഇൻഡക്സിൽ ഒന്നാം സ്ഥാനം നേടിയ വിമാനത്താവളം ഏത്?

ഖജുരാഹോ വിമാനത്താവളം (മധ്യപ്രദേശ്)

 

26. കേരളത്തിലെ എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും മലയാളം ഉപയോഗിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന 'മലയാളഭാഷാബിൽ 2025'-ന് അംഗീകാരം ലഭിച്ച വർഷം?

 2026 മാർച്ച് 4

 

27. മൊത്തം ബിസിനസ് 100 ട്രില്യൺ രൂപ കടക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ബാങ്ക് ഏതാണ്?

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI)

 

28. കടലിൽ പോകുന്ന മത്സ്യബന്ധന യാനങ്ങളിലേക്ക് വാർത്താവിനിമയവും അപകട മുന്നറിയിപ്പുകളും ലഭ്യമാക്കാൻ ഫിഷറീസ് വകുപ്പ് ഒരുക്കിയ സംവിധാനം ഏതാണ്?

 നഭ്‌മിത്ര (Nabhmitra)

 

29. യു.എസ്.എ, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിച്ച  ലോകകപ്പ് ടൂർണമെന്റ് ഏതാണ്?

 2026 ഫിഫ ഫുട്ബോൾ ലോകകപ്പ്

 

30. 2026 ഫിഫ ലോകകപ്പിനായി അഡിഡാസ് (Adidas) പുറത്തിറക്കിയ ഔദ്യോഗിക പന്ത് ഏതാണ്?

 ട്രയോണ്ട (TRIONDA)

 

31. റെയിൽവേ സ്റ്റേഷനുകൾ വഴി അനധികൃതമായി ലഹരിവസ്തുക്കൾ കടത്തുന്നത് തടയാൻ RPF നടപ്പിലാക്കിയ പരിശോധനാ പദ്ധതി ഏതാണ്?

 ഓപ്പറേഷൻ നാർക്കോസ് (Operation NARCOS)

 

32. മിസ് യൂണിവേഴ്സ് ഇന്ത്യ (Miss Universe India 2026) കിരീടം ചൂടിയ ആദ്യ മലയാളി താരം ആരാണ്?

കെസിയ ലിസ്

 

33. 2026-ലെ പ്രഥമ അന്താരാഷ്ട്ര ബഹിരാകാശ ഉച്ചകോടിയുടെ വേദി?

പാരീസ് (ഫ്രാൻസ്)

 

 

34. കേരളത്തിലേക്ക് വ്യാവസായിക നിക്ഷേപങ്ങൾ വേഗത്തിലാക്കാനും ബിസിനസ് ചെയ്യുന്നതിനുള്ള എളുപ്പം മെച്ചപ്പെടുത്താനും സംസ്ഥാന സർക്കാർ കൊണ്ടുവരുന്ന പദ്ധതി?

സരൾ കേരളം (Simplified and Accelerated Regulatory Approvals and Licensing)

 

 

35. ലോകത്തിലെയും കേരളത്തിലെയും ജാതിവ്യവസ്ഥയെക്കുറിച്ചുള്ള നിരീക്ഷണങ്ങളടങ്ങിയ 'ആഗോളജാതീയം' എന്ന പുസ്തകം എഴുതി പൂർത്തിയാക്കിയത്?

ഡോ. എം. ലീലാവതി

 

 

36. പ്രശസ്ത കർണാടക സംഗീതജ്ഞ എം. എസ്. സുബ്ബലക്ഷ്മിയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന ചിത്രം?

എം. എസ്. എ ലെഗസി ഓൺ സ്ക്രീൻ (സംവിധാനം ഗൗതം തിന്നനൂരി)

 

37. കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക ലക്ഷ്യമിട്ട് സെൻട്രൽ സിൽക്ക് ബോർഡിന്റെ നേതൃത്വത്തിൽ പട്ടുനൂൽ കൃഷി (സെറികൾച്ചർ) വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തിരഞ്ഞെടുത്ത കേരളത്തിലെ ജില്ലകൾ?

വയനാട്, പാലക്കാട്, ഇടുക്കി

 

 

 

38. ഓക്സ്ഫഡ് ഇക്കണോമിക്സ് തയാറാക്കിയ ലോകത്തിലെ മികച്ച 1000 നഗരങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്നും ഏറ്റവും ഉയർന്ന റാങ്ക് നേടിയ നഗരം ഏതാണ്?

തൃശൂർ (477-ാം റാങ്ക്)

 

39. കെ-സ്മാർട്ട് (K-SMART) വഴി ഏറ്റവും കൂടുതൽ ഡിജിറ്റൽ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിച്ച കേരളത്തിലെ ഒന്നാം സ്ഥാനത്തുള്ള ജില്ല ഏതാണ്?

മലപ്പുറം

 

 

40. 2026 ആഗസ്റ്റിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച മീഡിയം റേഞ്ച് ബാലിസ്റ്റിക് മിസൈൽ ഏതാണ്?

അഗ്നി-4 (Agni-IV)

 

41. ഫ്രഞ്ച് ഗയാനയിൽ നിന്ന് വിക്ഷേപിച്ച, യൂറോപ്പിന്റെ ഏറ്റവും കരുത്തുറ്റ റോക്കറ്റ് എന്നറിയപ്പെടുന്നത് ഏതാണ്?

Ariane 64

 

 42. 2026 സെപ്റ്റംബറിൽ വീട്ടിൽ ഒറ്റയ്ക്ക് കഴിയുന്ന വയോജനങ്ങൾക്ക് അയൽക്കാരെ സഹായികളാക്കുന്നതിനായി സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി ഏത്?

 വയോജന അയൽപക്ക സഹായ ശൃംഖല

 

43. 2026-ലെ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ലോങ്ജമ്പിൽ വെള്ളി മെഡൽ നേടിയ മലയാളി താരം ആരാണ്?

ആൻസി സോജൻ

 

44. ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ എൽ.എൻ.ജി (LNG) ട്രെയിൻ സർവീസ് ആരംഭിച്ചത് എവിടെയാണ്?

സബർമതി (ഗുജറാത്ത്)

 

 

45. ലഹരിയുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കുന്നതിനായി എക്സൈസ് വകുപ്പ് പുറത്തിറക്കിയ ആപ്ലിക്കേഷൻ?

പീപ്പിൾസ് ഐ (People's Eye)

 

46. 2026 മാർച്ചിൽ നടന്ന ആദ്യ ഖേലോ ഇന്ത്യ ട്രൈബൽ ഗെയിംസിന് (Khelo India Tribal Games) ആതിഥേയത്വം വഹിച്ച സംസ്ഥാനം ഏതാണ്?

 ഛത്തീസ്ഗഡ്

 

47. നീതി ആയോഗിന്റെ പുതിയ CEO ആയി നിയമിതനായത് ആര്?

അനുരാഗ് ജെയിൻ

 

48. 'ഗ്രാവിറ്റി - 1' ബഹിരാകാശ ദൗത്യം വിജയകരമായി വിക്ഷേപിച്ച രാജ്യം?

ചൈന

 

49. മുതിർന്ന പൗരന്മാർക്ക് സേവനം ലഭ്യമാക്കുന്നതിനായി കേന്ദ്ര സാമൂഹികനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഹെൽപ്പ്‌ലൈൻ സംവിധാനം ഏതാണ്?

എൽഡർ ലൈൻ (Elder Line - 14567)

 

  

50. 'സ്ത്രീയേ, ഇതാ നിന്റെ മകൻ' എന്ന പുസ്തകം എഴുതിയത്?

ബാബു അബ്രഹാം

 

 






 

 2026-ലെ മത്സരപരീക്ഷകൾക്ക് ഏറ്റവും അത്യാവശ്യമായ 50 സമകാലിക ചോദ്യോത്തരങ്ങളാണ് നമ്മൾ മുകളിൽ ചർച്ച ചെയ്തത്. കറന്റ് അഫയേഴ്‌സ് പഠനത്തിൽ സ്ഥിരതയും (Consistency) കൃത്യമായ റിവിഷനുമാണ് പ്രധാനം.


ഈ ചോദ്യങ്ങൾ നിങ്ങളുടെ പഠനത്തെ എത്രത്തോളം സഹായിച്ചു എന്നത് താഴെ Comment ആയി അറിയിക്കുമല്ലോ. 

 

 

 

 

 

 

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍