NewPost

20/recent/ticker-posts

Header Ads Widget

Responsive Advertisement

റാങ്കുറപ്പിക്കാൻ 100 ചോദ്യങ്ങൾ | Kerala PSC | CPO | WCPO| LDC|LGS| PSC Prelims| ASM (Supplyco)

Questions and Answers
1. ഇന്ത്യയിൽ ഗിരികന്ദരങ്ങൾ സൃഷ്ട്ടിക്കുന്ന ഏക നദി?
സിന്ധു
2. ദക്ഷിണ നളന്ദ എന്നറിയപ്പെടുന്നത്?
കാന്തള്ളൂർ ശാല
3. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ നിലവിൽ വന്ന വർഷം?
1965
4. ഒരു ഖര വസ്തു ചൂടാക്കുമ്പോൾ അത് നേരിട്ട് വാതകാവസ്ഥയിലേക്ക് മാറുന്ന പ്രക്രിയ?
ഉത്പതനം
5. മറ്റൊരു രാജ്യത്തിന്റ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?
ശ്രീനാരായണ ഗുരു (ശ്രീലങ്ക)
6. ക്യൂൻ ഓഫ് ഡെക്കാൻ എന്നറിയപ്പെടുന്ന നഗരം?
പൂനൈ
7. കോണ്‍ഗ്രസ് ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയത് എന്നായിരുന്നു?
1942 ഓഗസ്റ്റ് 8
8. എവിടെവെച്ച് നടന്ന കോണ്‍ഗ്രസ് സമ്മേളനത്തിലാണ് ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയത്?
ബോംബെ
9. ക്വിറ്റ് ഇന്ത്യ പ്രമേയം അവതരിപ്പിച്ചതാര്?
ജവഹര്‍ലാല്‍ നെഹ്‌റു
10. ക്വിറ്റ് ഇന്ത്യാ സമരം അറിയപ്പെടുന്ന മറ്റ് പേരുകള്‍?
ഓഗസ്റ്റ് പ്രക്ഷോഭം, ഭാരത് ചോടോ ആന്തോളന്‍
11. 1930 ഏപ്രിൽ 21ന് പയ്യന്നൂരിൽ എത്തിച്ചേർന്ന കെ കേളപ്പൻ സംഘത്തെയും അഭിസംബോധന ചെയ്തത് ആര്?
കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്
12. മാവ് പുളിക്കുമ്പോൾ പുറത്തു വരുന്ന വാതകം?
കാർബൺ ഡൈഓക്‌സൈഡ്
13. ഹിമാലയൻ നദികളിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി?
ബ്രഹ്മപുത്ര
14. സ്ലിം ഡിസീസ് എന്നറിയപ്പെടുന്ന രോഗം?
എയ്ഡ്സ്
15. മലബാറിലുണ്ടായ കർഷക കലാഭങ്ങളെ കുറിച്ച് പഠിക്കാൻ ബ്രിട്ടീഷ് ഗവണ്മെന്റ് നിയമിച്ച കമ്മീഷൻ?
വില്യം ലോഗൻ കമ്മിഷൻ
16. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭാ നിലവിൽ വന്നത് എപ്പോൾ?
ഏപ്രിൽ 5, 1957
17. വജ്രത്തിന്റെ തിളക്കത്തിന് കാരണമായ പ്രതിഭാസം?
പൂർണാന്തരിക പ്രതിഫലനം
18. മലയാളി മെമ്മോറിയലിലെ 'തിരുവിതാംകൂർ തുരുവിതാംകൂറുകാർക്ക്' എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്?
ബാരിസ്റ്റർ ജി. പി. പിള്ള
19. കേരളത്തിൽ കളിമണ്ണ് നിക്ഷേപം ഏറ്റവും അധികമുള്ള സ്ഥലം?
കുണ്ടറ (കൊല്ലം)
20. രക്തത്തിലെ ആന്റിബോഡികൾ സ്ഥിതി ചെയ്യുന്ന ഭാഗം?
പ്ലാസ്മ
21. എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന മല?
അമ്പുകുത്തി മല
22. ബംഗാളിലെ കർഷകർ നടത്തിയ സന്യാസി കലാപം പ്രമേയമാക്കി ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച നോവൽ?
ആനന്ദമഠം
23. ഗ്ലാസ് നിർമ്മാണത്തിലെ പ്രധാന അസംസ്കൃത വസ്തു?
സിലിക്ക (SiO₂)
24. ലബോറട്ടറി ഉപകരണങ്ങൾ, തെർമോമീറ്റർ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ്?
പൈറക്‌സ് ഗ്ലാസ്
25. ദേശീയ ഗാനത്തിന് സംഗീത സംവിധാനം നിർവഹിച്ചത്?
ക്യാപ്റ്റൻ രാംസിംഗ് ഠാക്കൂർ
26. അർജുന അവാർഡ് നേടിയ ആദ്യ കേരളീയ വനിത?
കെ. സി. ഏലമ്മ
27. വന്ദേമാതരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ തയാറാക്കിയത്?
അരബിന്ദഘോഷ്
28. സയനൈഡ് വിഷബാധ ഏൽക്കുന്ന വരെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു?
സോഡിയം തയോസൈനേറ്റ്
29. വാട്ടർ ഗ്ലാസിന്റെ രാസനാമം?
സോഡിയം സിലിക്കേറ്റ്
30. ഒരു സെക്കൻഡിൽ ഉണ്ടാകുന്ന കമ്പനങ്ങളുടെ എണ്ണമാണ്?
ആവൃത്തി
31. ചേന മുറിക്കുമ്പോൾ ചൊറിച്ചിലിന് കാരണമാകുന്ന രാസവസ്തു?
കാൽസിയം ഓക്സലൈറ്റ്
32. കേരളാ മോപ്പസാങ് എന്നറിയപ്പെടുന്നത്?
തകഴി ശിവശങ്കരപ്പിള്ള
33. ഇന്ത്യയുടെ മാഗ്നാകാർട്ട എന്ന് വിളിക്കുന്നത് ഭരണഘടനയുടെ ഏത് ഭാഗം?
മൗലീകാവകാശങ്ങൾ
34. ബാലഗുരു എന്നറിയപ്പെട്ട സാമൂഹ്യ പരിഷ്കർത്താവ്?
വാഗ്ഭടാനന്ദൻ
35. ആര് ഒപ്പുവെക്കുന്നതിലൂടെയാണ് പാർലമെന്റിൽ അവതരിപ്പിക്കുന്ന ബിൽ നിയമമാകുന്നത്?
പ്രസിഡന്റ്
36. കേരളത്തിന്റെ വടക്കേ അറ്റത്തെ നദി?
മഞ്ചേശ്വരം പുഴ
37. ഏത് നദിയിലാണ് കൃഷ്ണ രാജസാഗർ പദ്ധതി?
കാവേരി
38. കേരള സർക്കാർ ആരംഭിച്ച മറൈൻ ആംബുലൻസിന്റെ പേര്?
പ്രതീക്ഷ
39. റബറിന്റെ രാസനാമം?
പോളി ഐസോപ്രീൻ
40. കേരള നവോഥാന ചരിത്രത്തിലെ ആദ്യ രക്തസാക്ഷി എന്നറിയപ്പെടുന്നത്?
ആറാട്ടുപുഴ വേലായുധ പണിക്കർ
41. പഴുത്ത തക്കാളിക്ക് ചുവപ്പു നിറം നൽകുന്ന വർണ്ണ വസ്തു?
ലൈക്കോപീൻ
42. കാർഗിൽ യുദ്ധം നടന്ന വർഷം?
1999
43. സൂര്യനിൽ നിന്നുള്ള താപം ഭൂമിയിലെത്തുന്ന രീതി?
വികിരണം
44. പ്രസാർഭാരതി നിലവിൽ വന്ന വർഷം?
1997
45. ദേശീയ മലിനീകരണ നിയന്ത്രണ ദിനം?
ഡിസംബർ 2
46. 1971 ലെ ഇന്ത്യ-പാക് യുദ്ധത്തെ തുടർന്ന് 1972 ൽ സുൾഫിക്കർ അലി ഭൂട്ടോയും ഇന്ദിരാ ഗാന്ധിയും ഒപ്പുവെച്ച കരാർ?
സിംല കരാർ
47. മാപ്പിള ലഹളയുടെ പശ്ചാത്തലത്തിൽ ജാതിചിന്തക്കെതിരെ കുമാരനാശാൻ രചിച്ച കാവ്യം?
ദുരവസ്ഥ
48. ഭരണഘടനയുടെ മൂന്ന് ലിസ്റ്റുകളിലും ഉൾപ്പെടാത്ത വിഷയങ്ങളിൽ നിയമനിർമാണം നടത്തുവാനുള്ള അധികാരം എന്താണ് അറിയപ്പെടുന്നത്?
അവശിഷ്ടാധികാരം
49. 1958 ൽ ഒരണ സമരം നടന്നത് എവിടെയാണ്?
കുട്ടനാട്
50. ചന്ദ്രനിൽ നിന്നുമുള്ള പ്രകാശം ഭൂമിയിലെത്താൻ എടുക്കുന്ന സമയം?
1.3 സെക്കന്റ്
51. ഏതു പ്രദേശത്തെ പട്ടുനൂൽ കൃഷിക്കാരാണ് "നഗോഡകൾ"?
ബംഗാൾ
52. ചതുപ്പ് വാതകം എന്നറിയപ്പെടുന്നത്?
മീഥേൻ
53. ശരീരോഷ്മാവ് നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം?
ഹൈപ്പോതലാമസ്
54. ടേബിൾ ലാൻഡ് എന്നു അറിയപ്പെടുന്ന ഭൂരൂപം?
പീഠഭൂമി
55. വൻകര വിസ്ഥാപന സിദ്ധാന്തം ആവിഷ്കരിച്ചത് ആര്?
ആൽഫ്രഡ് വെഗനർ
56. കേരളത്തിൽ ശാസ്ത്രീയമായ കൃഷിരീതികൾ നടപ്പിലാക്കിയ യുറോപ്പ്യൻ വംശജർ?
ഡച്ചുകാർ
57. ഭൂകമ്പം, അഗ്നിപർവ്വത സ്ഫോടനം എന്നിവയ്ക്ക് കാരണമാകുന്ന ബലങ്ങൾ?
ടെക്ടോണിക് ബലങ്ങൾ
58. 1939 ൽ 'മെയ്ദിനം' എന്ന കവിതയെഴുതിയതിന്റെ പേരിൽ ജയിൽ ശിക്ഷ അനുഭവിച്ചത് ആര്?
ആർ. സുഗതൻ
59. സിന്ധു നദീതട സംസ്കാര കേന്ദ്രങ്ങളായ കാലിബംഗൻ, രാഖിഗാർഹി എന്നിവ ഏത് നദീതീരത്താണ് സ്ഥിതി ചെയ്തിരുന്നത്?
ഘഗ്ഗർ
60. 'നാഗന്മാരുടെ റാണി' എന്ന് ജവാഹർലാൽ നെഹ്‌റു വിശേഷിപ്പിച്ചതാരാണ്?
റാണി ഗൈഡിലിയു
61. ഒരു കാർബൺ ക്രെഡിറ്റ് എന്നത് ഒരു ടൺ ............. ന് തുല്യമാണ്?
കാർബൺ ഡൈഓക്‌സൈഡ്
62. ഇന്ത്യൻ സോഷ്യോളജിസ്റ് എന്ന പ്രസിദ്ധീകരണത്തിന്റെ സ്ഥാപകൻ?
ശ്യാംജി കൃഷ്ണവർമ
63. നെടുങ്ങാടി ബാങ്ക് പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിച്ച വർഷം?
2003
64. കേരളത്തിൽ പോസ്റ്റാഫീസുകൾ കൂടുതലുള്ള ജില്ല?
തൃശൂർ
65. കേരള നിയമസഭയിലെ പട്ടികജാതി സംവരണ മണ്ഡലങ്ങൾ എത്ര?
14
66. കാർബൺ മോണോക്‌സൈഡ്, ഹൈഡ്രജൻ എന്നിവയുടെ മിശ്രിതം അറിയപ്പെടുന്നത്?
വാട്ടർ ഗ്യാസ്
67. വസൂരി പരത്തുന്ന രോഗാണു?
വേരിയോള വൈറസ്
68. ബോട്ടുലിസത്തിന്‌ കാരണമാകുന്ന ബാക്റ്റീരിയ?
ക്ലോസ്ട്രീഡിയം ബോട്ടുലിനം
69. ടെറ്റനസ്സിന്‌ കാരണമാകുന്ന ബാക്ടീരിയ?
ക്ലോസ്ട്രീഡിയം ടെറ്റനി
70. ഏതു തരത്തിലുള്ള സൂക്ഷ്മാണു ആണ് ടൈഫോയ്ഡ്‌ പരത്തുന്നത്?
ബാക്ടീരിയ
71. ടൈഫായ്ഡ്‌ പരത്തുന്ന ബാക്ടീരിയ ഏത്‌?
സൽമൊണല്ല ടൈഫി
72. ഡെങ്കിപ്പനിയ്ക്ക് കാരണമാകുന്നത് ഏത് വിഭാഗം വൈറസാണ്?
ഫ്ലാവി വൈറസ്
73. ഊരാളുങ്കൽ ഐക്യനാണയ സംഘം എന്ന കാർഷിക ബാങ്ക് സ്ഥാപിച്ചത് ആര്?
വാഗ്ഭടാനന്ദൻ
74. ടി കെ മാധവന്റെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ട് പണ്ഡിറ്റ് കറുപ്പൻ രചിച്ചത്?
ചരമഗതം
75. 1917-ലെ റഷ്യൻ വിപ്ലവത്തിന് പിന്തുണ പ്രഖ്യാപിച്ച മലയാള പത്രം?
മിതവാദി
76. യീസ്റ്റിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ജീവകം?
റൈബോഫ്ലേവിൻ
77. ജ്ഞാനയോഗം, രാജയോഗം എന്നീ പുസ്തകങ്ങൾ രചിച്ച സാമൂഹ്യ പരിഷ്കർത്താവ്?
സ്വാമി വിവേകാനന്ദൻ
78. ഇന്ത്യയിലെ ആദ്യത്തെ വിർച്വൽ യൂണിവേഴ്സിറ്റി?
ഇഗ്നോ
79. കുട്ടംകുളം സമരത്തിന്റെ നേതാവ് ആര്?
പി കെ കുമാരൻ മാസ്റ്റർ
80. എല്ല് വളമായി ഉപയോഗിക്കാൻ കാരണം അതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ഘടകം ഏത്?
ഫോസ്ഫറസ്
81. മനുഷ്യ ശരീരത്തിലെ നീളമേറിയ കോശം?
നാഡീകോശം
82. ഹിരാക്കുഡ് ഡാം സ്ഥിതി ചെയ്യുന്ന നദി?
മഹാനദി
83. വസ്തുക്കളുടെ കാലപ്പഴക്കം നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന ഐസോട്ടോപ്പ്?
കാർബൺ 14
84. എഴുത്തച്ഛൻ പുരസ്കാരം ഏർപ്പെടുത്തിയ വർഷം?
1993
85. ഭാരതത്തിന്റെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെടുന്നത്?
സർദാർ വല്ലഭായി പട്ടേൽ
86. ഇന്ത്യയിലെ ആദ്യത്തെ ബട്ടർഫ്‌ളൈ സഫാരി പാർക്ക്?
തെന്മല
87. ഇന്റോ നോര്‍വീജിയന്‍ ഫിഷറീസ്‌ പ്രൊജക്റ്റ് നടപ്പാക്കിയ ജില്ല?
കൊല്ലം (നീണ്ടകര 1953)
88. ശ്രീനാരായണ ഗുരു സന്ദർശിച്ച ഏക വിദേശ രാജ്യം?
ശ്രീലങ്ക
89. കേരളത്തിന്റെ ഔദ്യോഗിക ശലഭം?
ബുദ്ധമയൂരി
90. കേരളത്തിലെ നൈൽ എന്നറിയപ്പെടുന്ന നദി?
ഭാരതപ്പുഴ
91. കേരളസംസ്ഥാനം രൂപീകരിക്കുമ്പോൾ കർണാടകയിലുൾപ്പെട്ടിരുന്ന, പിന്നീട് ചേർത്ത താലൂക്ക്?
ഹോസ് ദുർഗ്ഗ്
92. ചെമ്മീൻ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല?
കൊല്ലം
93. ഉപ്പുരസമുള്ള മണ്ണിൽ വളരുന്ന സസ്യജാലം?
കണ്ടൽക്കാടുകൾ
94. കാർബൺ ഡൈഓക്‌സൈഡ് കണ്ടുപിടിച്ചത് ആരാണ്?
ജോസഫ് ബ്ലാക്ക്
95. ആഗോള താപനത്തിന് കാരണമാകുന്ന വാതകങ്ങൾ ഏത് പേരിലാണ് അറിയപ്പെടുന്നത്?
ഹരിതഗൃഹ വാതകങ്ങൾ
96. ഇന്ത്യയുടെ ഭൂവിസ്തീർണ്ണം എത്ര?
3.28 ദശലക്ഷം ച.കി.മി
97. ഭക്ഷ്യസുരക്ഷാ നിയമം പാർലമെന്റിൽ അംഗീകരിച്ച വർഷം?
2013
98. കേരളത്തിലെ ആദ്യത്തെ ടൂറിസ്റ്റ് ഗ്രാമം?
കുമ്പളങ്ങി
99. മഗ്സസേ അവാർഡ് നേടിയ ആദ്യ മലയാളി?
വർഗീസ് കുര്യൻ
100. അറ്റോമിക് ക്ലോക്കുകളിൽ ഉപയോഗിക്കുന്ന ലോഹം?
സീസിയം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍