NewPost

20/recent/ticker-posts

Kerala PSC MOST Important Questions & Answers | PSC GK

 കേരള PSC പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന   ഉദ്യോഗാർത്ഥികൾക്കായി ഏറ്റവും പ്രധാനപ്പെട്ട 100  പൊതുവിജ്ഞാന / ചോദ്യോത്തരങ്ങൾ താഴെ നൽകുന്നു.  മുൻവർഷങ്ങളിലെ ചോദ്യാവലികളും വരാനിരിക്കുന്ന  പരീക്ഷകളുടെ പാഠ്യപദ്ധതിയും വിശകലനം ചെയ്ത്   തയ്യാറാക്കിയ ഈ ചോദ്യങ്ങൾ നിങ്ങളുടെ അവസാനവട്ട  പഠനത്തിനും പുനഃപരിശോധനയ്ക്കും (Revision) ഏറെ സഹായകമാകും.

പഠിച്ചു തുടങ്ങാം!


1. തൃശ്ശൂരിൽ കേരള കലാമണ്ഡലം സ്ഥാപിച്ചത്?

മഹാകവി വള്ളത്തോൾ നാരായണമേനോൻ

 

2. “വരിക വരിക സഹജരെ” എന്ന ഗാനം രചിച്ചത്?

അംശി നാരായണപിള്ള

 

3. “സാരേ ജഹാം സേ അച്ഛാ ഹിന്ദുസ്ഥാൻ ഹമാര” എന്ന ഗാനം രചിച്ച ഉറുദു കവി?

അല്ലാമ മുഹമ്മദ് ഇഖ്ബാൽ

 

4. ഒരു അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയുടെ ത്രിവർണ പതാക ആദ്യമായി ഉയർത്തിയത്?

മാഡം ബിക്കാജി കാമ (1907)

 

 

5. ബംഗാളിലെ കർഷകർ നടത്തിയ സന്യാസി കലാപം പ്രമേയമാക്കി ആനന്ദമഠം എന്ന നോവൽ രചിച്ചത്?

ബങ്കിം ചന്ദ്ര ചാറ്റർജി

 

 

6. ഗാന്ധിജി വിഭാവനം ചെയ്ത വിദ്യാഭ്യാസ പദ്ധതി?

നയി താലിം

 

 

7. വിശ്വഭാരതി സർവ്വകലാശാല സ്ഥാപിച്ചത്?

രവീന്ദ്രനാഥ ടാഗോർ

 

8. വിദ്യാസമ്പന്നർ മാറ്റത്തിന്റെ വക്താക്കളാണ്. ആരുടെ വാക്കുകൾ?

വീരേശലിംഗം

 

9. “പാവപ്പെട്ടവനും പണക്കാരനും വിദ്യാഭ്യാസം നേടിയാൽ തങ്ങൾക്കെതിരെയുള്ള കടന്നാക്രമണവും ക്രൂരതയും അടിച്ചമർത്തലും ഒറ്റക്കെട്ടായി നിന്ന് ചെറുക്കുവാൻ അവർക്ക് കഴിയും” ആരുടെ വാക്കുകൾ?

കേശബ് ചന്ദ്ര സെൻ

 

10. “ശരിയായ വിദ്യാഭ്യാസം ലഭിക്കുമെങ്കിൽ ഇന്ത്യൻ ജനത എല്ലാവരുടെയും ആദരവിന് പാത്രമാകും”. ആരുടെ വാക്കുകൾ?

രാജാറാം മോഹൻ റോയ്

 

11. സമ്പദ് കൗമുദി, മിറാത് ഉൽ അക്ബർ എന്നിവ ആരുടെ പത്രങ്ങളാണ്?

രാജാറാം മോഹൻ റോയ്

 

12. വന്ദേമാതരം എന്ന പത്രത്തിന് നേതൃത്വം നൽകിയത്?

ലാലാ ലജ്പത് റായ്

 

13. യങ് ഇന്ത്യ, ഹരിജൻ എന്നിവയ്ക്ക് നേതൃത്വം നൽകിയത്?

മഹാത്മാഗാന്ധി

 

14. ന്യൂ ഇന്ത്യ, കോമൺവീൽ എന്നിവയ്ക്ക് നേതൃത്വം നൽകിയത്?

ആനി ബസന്റ്

 

15. ഷോം പ്രകാശ് എന്ന പത്രത്തിന് നേതൃത്വം നൽകിയത്?

ഈശ്വരചന്ദ്ര വിദ്യാസാഗർ

 

16. വോയിസ് ഓഫ് ഇന്ത്യയുടെ സ്ഥാപകൻ?

ദാദാഭായ് നവറോജി

 

17. കേസരി, മറാത്ത എന്നീ പത്രങ്ങൾ ആരംഭിച്ചത്?

 ബാലഗംഗാധര തിലക്

 

18. ബോംബെ സമാചാർ എന്ന പത്രത്തിന് നേതൃത്വം നൽകിയത്?

ഫർദുർജി മർസ്ബാൻ

 

19. ശ്രീനാരായണ ധർമ്മപരിപാലനയോഗം സ്ഥാപിച്ചത്?

ശ്രീനാരായണഗുരു

 

 

20. സ്വാഭിമാന പ്രസ്ഥാനം ആരംഭിച്ചത്?

ഇ.വി. രാമസ്വാമി നായ്ക്കർ

 

 

21.സത്യശോധക് സമാജം സ്ഥാപിച്ചത്?

ജ്യോതിബാ ഫൂലെ

 

22. ഹിതകാരണി സമാജം സ്ഥാപിച്ചത്?

വീരേശലിംഗം

 

23. തിയോസഫിക്കൽ സൊസൈറ്റി ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?

ആനി ബസന്റ്

 

24. പ്രാർത്ഥന സമാജം സ്ഥാപിച്ചത്?

ആത്മാറാം പാണ്ഡുരംഗ്

 

25. അലിഗഡ് പ്രസ്ഥാനം ആരംഭിച്ചത്?

സർ  സയ്യിദ് അഹമ്മദ് ഖാൻ

 

26. കപില എന്നറിയപ്പെടുന്ന കേരളത്തിലെ നദി?

കബനി

 

27. ജനഗണമനയെ ഇന്ത്യയുടെ ദേശീയ ഗാനമായി അംഗീകരിച്ചത് എന്ന് ?

1950  ജനുവരി  24

 

 

 

28. ഒരു ലോഹത്തെ അടിച്ചു പരത്തി ഷീറ്റുകളാക്കാൻ  സാധിക്കുന്ന സവിശേഷത  ?

മാലിയബിലിറ്റി

 

29. കേരളത്തിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ ?

പട്ടം(തിരുവന്തപൂരം)

 

30. "തെയ്യങ്ങളുടെ നാട്” എന്നറിയപ്പെടുന്നത് ?

കണ്ണൂർ

 

31. ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി നൽകണമെന്ന് ആവശ്യപ്പെട്ട സമരം ?

മുത്തങ്ങ സമരം

 

32. പ്രാചീനകാലത് മൃതവശിഷ്ടങ്ങൾ അടക്കം ചെയ്ത വലിയ മൺഭരണികൾ ?

നന്നങ്ങാടികൾ

 

33. "പ്രയത്നശീലർ ഒരിക്കലൂം അശക്തർ ആവുകയില്ല " എന്നത്  ആരുടെ വാക്കുകൾ ആണ് ?

ഗാന്ധിജി

 

34. കേരളത്തിലെ ആദ്യത്തെ തപാലാപ്പീസ് സ്ഥാപിച്ചത് ?

ആലപ്പുഴ(1857)

 

35. ആദ്യമായ് ഓസ്കർ ലഭിച്ച മലയാളി ?

റസൂൽ പൂക്കുട്ടി

 

36. കേരള സംസ്ഥാനം രൂപം കൊണ്ടപ്പോൾ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന ഏതെല്ലാം താലൂക്കുകളാണ് മദിരാശി സംസ്ഥാനത്തിന് വിട്ടുകൊടുത്തത്?

 തോവാള, അഗസ്തീശ്വരം, കൽക്കുളം, വിളവൻകോട്

 

37. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ നേഴ്സറി എന്നറിയപ്പെടുന്നത്?

ബംഗാൾ

 

38. ദളിത് എന്ന പദം ആദ്യമായി ഉപയോഗിച്ച സാമൂഹിക നേതാവ് ?

ജ്യോതിറാവു ഫുലെ

 

 

39. ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ആദ്യ ഡയറക്ടർ ജനറൽ ?

ഇ . കെ . ജാനകിയമ്മാൾ

 

40. നിലവിലെ ഏറ്റവും വലിയ കേന്ദ്ര ഭരണ പ്രദേശം ?

ലഡാക്ക്

 

41. ജ്ഞാനപീഠത്തിനര്‍ഹയായ ആദ്യ വനിത?

ആശാപൂര്‍ണാദേവി

 

42. സർ. സി.പി. രാമസ്വാമി അയ്യർ നിരോധിച്ച വയലാർ ഗർജ്ജിക്കുന്നു എന്ന ഗാനം രചിച്ചതാര്?

പി. ഭാസ്കരൻ

 

43. വൻകരഭൂവൽക്കം അറിയപ്പെടുന്ന മറ്റൊരു
  പേര് ?

  സിയാൽ (SIAL)

 

44. ബോഡിനായ്ക്കന്നൂർ ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത?

എൻ.എച്ച്. 85

 

45. ജമ്മു കശ്മീർ പുനഃ സംഘടനാ ബില്ലിന്റെ ഭാഗമായി റദ്ദാക്കപ്പെട്ട അനുച്ഛേദങ്ങൾ ?

ആർട്ടിക്കിൾ 370 (ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 370 ജമ്മു കശ്മീർ സംസ്ഥാനത്തിന് പ്രത്യേക പദവി നൽകിയ ഭരണഘടനാനുച്ഛേദമായിരുന്നു)

ആർട്ടിക്കിൾ 35 A (ജമ്മു കശ്മീരിലെ പൗരൻമാർക്ക് പ്രത്യേക അവകാശം അനുവദിക്കുന്നതാണ് 35എ)

 

46. മണിക്കൂറിൽ 450 കിലോമീറ്റർ വേഗമുള്ള ഹൈസ്പീഡ് ബുള്ളറ്റ് ട്രെയിനിന്റെ മാതൃക അവതരിപിച്ച രാജ്യം?

ചൈന

 

47. ഇന്ത്യ-മ്യാന്മർ തമ്മിലുള്ള മൾട്ടി മോഡൽ ഗതാഗത പദ്ധതി?

കലദാൻ മൾട്ടിമോഡൽ പദ്ധതി (Kaladan Multimodal Project)

 

48. കണ്ണിനകത്ത്‌ അസാമാന്യ മര്‍ദ്ദമുളവാക്കുന്ന വൈകല്യം?

ഗ്ലോക്കോമ

 

49. രാജ്യ സമാചാരം പ്രസിദ്ധീകരിച്ചു തുടങ്ങിയ വര്‍ഷം?

1847

 

50. ഉമിനീര്‍ ഗ്രന്ഥികള്‍ ഉല്‍പാദിപ്പിക്കുന്ന എന്‍സൈം?

തയാലി൯

 

 

 

 കേരള പബ്ലിക് സർവീസ് കമ്മീഷൻ (PSC) നടത്തുന്ന വിവിധ മത്സരപരീക്ഷകൾക്ക് വളരെ മികച്ച രീതിയിൽ തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി തയ്യാറാക്കിയ സമഗ്രമായ ചോദ്യോത്തര ശേഖരമാണിത്. എൽ.ഡി.സി (LDC), എൽ.ജി.എസ് (LGS), വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, പോലീസ് കോൺസ്റ്റബിൾ തുടങ്ങി വരാനിരിക്കുന്ന എല്ലാ പി.എസ്.സി പരീക്ഷകൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട 50 പൊതുവിജ്ഞാന (General Knowledge) ചോദ്യങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുൻവർഷങ്ങളിലെ പി.എസ്.സി ചോദ്യാവലികൾ വിശദമായി വിശകലനം ചെയ്തും പുതിയ സിലബസ് പൂർണ്ണമായും പിന്തുടർന്നുമാണ് ഈ ചോദ്യങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. കേരള ചരിത്രം, ഇന്ത്യൻ ഭരണഘടന, ഭാരതീയ ചരിത്രം, ഭൂമിശാസ്ത്രം, ശാസ്ത്ര സാങ്കേതിക വിദ്യ, കറന്റ് അഫയേഴ്സ്, കലാ-സാംസ്കാരിക മേഖലകൾ എന്നിവയിൽ നിന്നുള്ള നിർണ്ണായകമായ വിവരങ്ങൾ ഇതിലൂടെ വളരെ ലളിതമായി പഠിച്ചെടുക്കാൻ നിങ്ങൾക്ക് സാധിക്കും. പരീക്ഷാഹാളിലേക്ക് പോകുന്നതിന് മുൻപുള്ള അവസാനവട്ട റിവിഷനും സ്വയം വിലയിരുത്തലിനും ഈ 50 ചോദ്യങ്ങൾ വളരെയധികം സഹായിക്കും. PSC പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടി ജോലി ഉറപ്പാക്കാൻ ഈ പ്രധാനപ്പെട്ട ചോദ്യങ്ങൾ ഇപ്പോൾ തന്നെ വായിച്ചു മനസ്സിലാക്കൂ, നിങ്ങളുടെ കൂട്ടുകാരിലേക്കും പങ്കുവെക്കൂ!



 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍