1. ജ്ഞാനപീഠത്തിനര്‍ഹയായ ആദ്യ വനിത?
ആശാപൂര്‍ണാദേവി
2. മൈദാമാവില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍?
ഗ്ലൂട്ടണ്‍
3. ഭാരത സര്‍ക്കാര്‍ സിനിമയെ വ്യവസായമായി അംഗീകരിച്ച വര്‍ഷം?
2001
4. മാർത്താണ്ഡവമ്മ എന്ന നോവലെഴുതിയത്?
സി.വി.രാമന്‍ പിള്ള
5. കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം എവിടെയാണ്?
ശ്രീകാര്യം (തിരുവനന്തപുരം)
6. ഇന്ത്യ റിപ്പബ്ലിക്കായ വര്‍ഷം?
1950
7. മലമ്പനിക്ക് കാരണമായ കൊതുകുവര്‍ഗം?
അനോഫിലസ്
8. ഇന്ത്യ സ്വതന്ത്രമാകുമ്പോള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി?
ക്ലമന്റ് ആറ്റ്ലി
9. ഇന്ത്യയിലെ നൂറുരൂപാ നോട്ടില്‍ കാണുന്ന ഒപ്പ് ആരുടേതാണ്?
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍
10. ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടന്ന ആദ്യത്തെ ഇന്ത്യക്കാരന്‍?
മിഹിര്‍സെന്‍
11. ഞരമ്പുകളുടെ പഠനം സംബന്ധിച്ച ശാസ്ത്രശാഖ?
ന്യൂറോളജി
12. ടൈ ബ്രേക്കർ ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഫുട്‌ബോള്‍
13. ഭൂമിയില്‍നിന്ന് ദൃശ്യമാകുന്ന ചന്ദ്രോപരിതലത്തിന്റെ ഭാഗം?
59 ശതമാനം
14. അജന്താ ഗുഹകള്‍ സ്ഥിതിചെയ്യുന്ന സംസ്ഥാനം?
മഹാരാഷ്ട്ര
15. ആല്‍പ്സ് പര്‍വതത്തിന്റെ വടക്കേ ചരിവില്‍ വീശുന്ന ഉഷ്ണക്കാറ്റ്?
ഫൊന്‍
16. ആവി എഞ്ചിന്‍ കണ്ടുപിടിച്ചത്?
ജെയിംസ് വാട്ട്
17. ഇന്ത്യയില്‍ മുഗള്‍ ഭരണത്തിന് അടിത്തറ പാകിയ യുദ്ധം?
ഒന്നാം പാനിപ്പട്ട് യുദ്ധം(1526)
18. പാക് കടലിടുക്ക് ഏതെല്ലാം രാജ്യങ്ങള്‍ക്കിടയില്‍?
ഇന്ത്യ-ശ്രീലങ്ക
19. ആദ്യമായി ഹൈഡ്രജന്‍ ബോംബുണ്ടാക്കിയത്?
എഡ്വേർഡ് ടെല്ലര്‍
20. എനിക്ക് ജീവിതത്തില്‍ മൂന്ന് സാധനങ്ങളേ ആവശ്യമുള്ളു. അവ പുസ്തകങ്ങള്‍, പുസ്തകങ്ങള്‍, പുസ്തകങ്ങള്‍ ഇവ മാത്രം. ഇതാരുടെ വാക്കുകള്‍?
ടോള്‍സ്റ്റോയ്
21. ഏതു രാജ്യത്തെ ലിപിയായിരുന്നു ഹീറോഗ്ലിഫിക്‌സ്?
ഈജിപ്ത്
22. ബൈഫോക്കല്‍ ലെന്‍സ് കണ്ടു പിടിച്ചതാര്?
ബെഞ്ചമിന്‍ ഫ്രാങ്ക്‌ളിൻ
23. ഭൂമിയുടെ ഭ്രമണപഥത്തില്‍ ആദ്യമായി സ്ഥാപിച്ച ബഹിരാകാശ കേന്ദ്രം?
സല്യൂട്ട് ഒന്ന്
24. ലോകാരോഗ്യദിനം?
ഏപ്റില്‍ 7
25. ദേശീയ അധ്യാപക ദിനം?
സെപ്തംബര്‍ അഞ്ച്
26. പാലിന്റെ ഗുണനിലവാരം അളക്കാനുപയോഗിക്കുന്നത്?
ലാക്ടോമീറ്റര്‍
27. ബച്പൻ ബചാവോ ആന്ദോളന് തുടക്കമിട്ടതാര്?
കൈലാഷ് സത്യാര്‍ഥി
28. പ്ലാസി യുദ്ധം നടന്ന വര്‍ഷം?
1757
29. കൊടുമുടികളുടെ ശൃംഖത്തില്‍ ചവിട്ടരുത് എന്ന വ്യവസ്ഥയോടെ മാത്രം പര്‍വതാരോഹകരെ കയറ്റിവിടുന്ന കൊടുമുടിയേത്?
കാഞ്ചൻജംഗ
30. കേരള കാളിദാസന്‍ എന്നറിയപ്പെട്ടത്?
കേരളവര്‍മ വലിയ കോയിത്തമ്പുരാന്‍
31. വാഹനങ്ങളുടെ വേഗം അളക്കുന്ന ഉപകരണം?
സ്‌പീഡോമീറ്റര്‍
32. ടിപ്പു സുല്‍ത്താന്‍ തിരുവിതാംകൂര്‍ ആക്രമണം നിര്‍ത്തിയത് എന്തുകൊണ്ട്?
ബ്രിട്ടിഷുകാര്‍ മൈസൂര്‍ ആക്രമിച്ചതുകൊണ്ട്
33. പച്ചനിറമുള്ള ഡിസ്ചാര്‍ജ് ലാമ്പില്‍ നിറച്ചിരിക്കുന്ന വാതകം?
ക്ലോറിന്‍
34. ട്രാന്‍സ്‌ഫോര്‍മറിന്റെ പ്രവര്‍ത്തനതത്ത്വം?
മ്യൂച്വൽ ഇന്‍ഡക്ഷന്‍
35. രംഗസ്വാമി കപ്പ് എന്തുമായി ബന്ധപ്പെട്ടതാണ്?
ഹോക്കി
36. ഓടയില്‍നിന്ന് എന്ന നോവല്‍ രചിച്ചത്?
കേശവദേവ്
37. പ്രകാശം ഒരു വർഷംകൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ്?
പ്രകാശവര്‍ഷം
38. കൊല്ലവര്‍ഷം തുടങ്ങിയത്?
എ.ഡി. 825
39. പ്രഥമ ആധുനിക ഒളിമ്പിക്സിന് വേദിയായത്?
ഏഥൻസ്
40. അന്തരീക്ഷത്തിലെ ഏറ്റവും താഴത്തെ പാളി?
ട്രോപ്പോസ്ഫിയര്‍
41. മലബാറില്‍ എല്ലാ ഹിന്ദുക്കള്‍ക്കും ക്ഷേത്രപ്രവേശനം അനുവദിച്ച വര്‍ഷം?
1947
42. ഇനി ഞാനുറങ്ങട്ടെ രചിച്ചത്?
പി.കെ.ബാലകൃഷ്‌ണന്‍
43. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപവത്കൃതമായ വര്‍ഷം?
1885
44. ഇന്ത്യയില്‍ റെയില്‍വേ കൊണ്ടുവന്ന ഗവര്‍ണര്‍ ജനറല്‍?
ഡൽഹൗസി
45. ഗീതാഞ്ജലി രചിച്ചത്?
ടാഗോര്‍
46. സ്പിന്നിംഗ് ജെന്നി കണ്ടുപിടിച്ചത്?
ഹര്‍ഗ്രീവ്സ്
47. രക്തത്തിനു ചുവപ്പുനിറം നല്‍കുന്ന വസ്തു?
ഹീമോഗ്ലോബിൻ
48. ഒരു ഗ്രോസ് എത്ര എണ്ണം?
144
49. കേരള വിദ്യാഭ്യാസ വകുപ്പിന്റെ ടെലിവിഷന്‍ ചാനല്‍?
വിക്ടേഴ്സ്
50. അന്നജമുള്ള ഭക്ഷണവസ്തുവിൽ അയോഡിൻ ചേർത്താൽ ലഭിക്കുന്ന നിറം ഏത്?
ഇരുണ്ട നീല നിറം



0 അഭിപ്രായങ്ങള്‍