NewPost

20/recent/ticker-posts

സ്ഫിഗ്മോമാനോമീറ്റർ (Sphygmomanometer) 🔥Blood Pressure Monitor

 


രക്തസമ്മർദ്ദം അളക്കുന്ന ഉപകരണം

:   സ്ഫിഗ്മോമാനോമീറ്റർ (Sphygmomanometer)

 

കേരള PSC നടത്തുന്ന പരീക്ഷകളിൽ ബയോളജി വിഭാഗത്തിൽ ആവർത്തിച്ചു ചോദിക്കുന്ന ഒരു പ്രധാന ഭാഗമാണ് രക്തസമ്മർദ്ദവും അത് അളക്കുന്ന ഉപകരണങ്ങളും. ഈ വിഷയത്തെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ നമ്മുക്ക് പഠിക്കാം .

 

എന്താണ് സ്ഫിഗ്മോമാനോമീറ്റർ?

മനുഷ്യശരീരത്തിലെ രക്തസമ്മർദ്ദം (Blood Pressure) അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് സ്ഫിഗ്മോമാനോമീറ്റർ. ഇതിനെ bloodpressure monitor എന്നും വിളിക്കുന്നു.

 

 

  • കണ്ടുപിടിച്ചത്: സാമുവൽ സീഗ്‌ഫ്രൈഡ് കാൾ റിട്ടർ വോൺ ബാഷ് (1881).
  • ഇന്ന് കാണുന്ന തരത്തിലുള്ള കഫ് (Cuff) ഉള്ള ഉപകരണം വികസിപ്പിച്ചത്. സിപിയോൺ റിവ-റോച്ചി (1896).
  • അളക്കുന്ന യൂണിറ്റ്: മില്ലിമീറ്റർ ഓഫ് മെർക്കുറി (mmHg).

 

പി.എസ്. സി പരീക്ഷകളിലെ ചോദ്യങ്ങൾ

 

1.  രക്തസമ്മർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത്?

 സ്ഫിഗ്മോമാനോമീറ്റർ

2.   മനുഷ്യന്റെ സാധാരണ രക്തസമ്മർദ്ദം എത്ര?

120/80 mmHg

 

3.   രക്തസമ്മർദ്ദം അളക്കുന്ന യൂണിറ്റ് ഏത്?

mmHg

 

  

1.        രക്തസമ്മർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത്?

(A) ബാരോമീറ്റർ

(B) സ്ഫിഗ്മോമാനോമീറ്റർ

(C) ഹൈഡ്രോമീറ്റർ

(D) തെർമോമീറ്റർ

ഉത്തരം: (B) സ്ഫിഗ്മോമാനോമീറ്റർ


2. ഒരു ആരോഗ്യവാനായ മനുഷ്യന്റെ സാധാരണ രക്തസമ്മർദ്ദം എത്രയാണ്?

(A) 80/120 mmHg

(B) 100/50 mmHg

(C) 120/80 mmHg

(D) 140/90 mmHg

ഉത്തരം: (C) 120/80 mmHg

 

3.       3സ്ഫിഗ്മോമാനോമീറ്ററിൽ മർദ്ദം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ദ്രാവകം ഏത്?

(A) വെള്ളം

(B) ആൽക്കഹോൾ

(C) മെർക്കുറി

(D) മണ്ണെണ്ണ

ഉത്തരം: (C) മെർക്കുറി

 

4.      4.  സിസ്റ്റോളിക് മർദ്ദം എന്നത് ഹൃദയത്തിന്റെ ഏത് അവസ്ഥയെ സൂചിപ്പിക്കുന്നു?

(A) വിശ്രമാവസ്ഥ

(B) സങ്കോചാവസ്ഥ

 (C) വികാസാവസ്ഥ

(D) ഇവയൊന്നുമല്ല

 ഉത്തരം: (B) സങ്കോചാവസ്ഥ

5.          

  5. രക്തസമ്മർദ്ദം അളക്കുമ്പോൾ സ്ഫിഗ്മോമാനോമീറ്റർ കഫ് കെട്ടുന്നത് ഏത് ധമനിക്ക് മുകളിലായാണ്?

(A) ഫെമറൽ ആർട്ടറി

(B) ബ്രാക്കിയൽ ആർട്ടറി

(C) കരോട്ടിഡ് ആർട്ടറി

(D) പൾമണറി ആർട്ടറി

 

ഉത്തരം: (B) ബ്രാക്കിയൽ ആർട്ടറി

 

 

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍