NewPost

20/recent/ticker-posts

സല്ലാപം പദ്ധതി | SALLAPAM SCHEME | KERALA PSC


 

സല്ലാപം: ഒറ്റപ്പെടലിൽ കഴിയുന്ന വയോധികർക്ക് ഫോണിലൂടെ ഒരു കൂട്ട്



വാർദ്ധക്യകാലത്ത് പലരും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഏകാന്തതയാണ്. ശാരീരിക ബുദ്ധിമുട്ടുകളേക്കാൾ ഉപരിയായി, മനസ്സ് തുറന്ന് ഒന്ന് സംസാരിക്കാൻ ആരുമില്ലാത്ത അവസ്ഥ അവരെ തളർത്താറുണ്ട്. ഈ പ്രശ്നത്തിന് പരിഹാരമായാണ് കേരള സാമൂഹികനീതി വകുപ്പ് 'സല്ലാപം' എന്ന സവിശേഷമായ പദ്ധതി നടപ്പിലാക്കുന്നത്.

 

 

 Big Button Mobile Phone for Senior Citizens

 

എന്താണ് സല്ലാപം ഫോൺ ഫ്രണ്ട് പദ്ധതി?

 

മുതിര്‍ന്ന പൗരന്മാരുടെ മാനസിക ആരോഗ്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായും, അവര്‍ അനുഭവിക്കുന്ന ഏകാന്തതക്ക് ഒരു പരിഹാരം കാണുന്നതിനുമായി, മുതിർന്ന പൗരന്മാരെയും പുതിയ തലമുറയെയും ടെലിഫോൺ മുഖാന്തിരം ബന്ധിപ്പിച്ച്, ഒറ്റക്ക് താമസിക്കുന്ന/ ഒറ്റപ്പെടൽ അനുഭവിക്കുന്ന മുതിർന്ന പൗരന്മാർക്ക് ഒരു phone mate-നെ/ telephone friend നെ നൽകുകയും, അതിലൂടെ മുതിർന്ന പൗരന്മാരുടെ വാർദ്ധക്യം കൂടുതൽ സന്തോഷകരമാക്കുകയും ചെയ്യുക എന്നാ ഉദ്ദേശ്യത്തോട് കൂടിയാണ് സല്ലാപം എന്ന പേരില്‍ ഒരു പുതിയ പദ്ധതി ആവിഷ്ക്കരിച്ചു നടപ്പിലാക്കുന്നത്. വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയോ, ഏകാന്തത അനുഭവിക്കുകയോ ചെയ്യുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് അല്‍പ്പനേരം സംസാരിക്കാനും, ഒറ്റപ്പെടലില്‍ ഒരു കൂട്ട് ആയി മാറാനും ടി പദ്ധതിയിലൂടെ കഴിയും. പ്രവാസി മലയാളികള്‍ ആവശ്യപ്പെടുന്ന പക്ഷം, അവരുടെ അച്ഛനമ്മമാരെയും അങ്ങോട്ട്‌ ബന്ധപ്പെട്ട് അവരുടെ ഏകാന്തതയില്‍ കുറച്ച് ആശ്വാസം പകരാനും ടി പദ്ധതി പ്രകാരം കഴിയും. കൂടാതെ മുതിര്‍ന്ന പൗരന്മാരെ ആധുനിക ലോകത്തിന്റെ സാങ്കേതിക വിദ്യകള്‍ കൂടുതൽ പരിചയപ്പെടുത്തി കൊടുക്കുന്നതിനും പുതു തലമുറയുമായി അവര്‍ക്ക് കൂട്ട് കൂടാനും ഈ പദ്ധതിയിലൂടെ കഴിയും.

മുതിർന്ന പൗരന്മാരുടെ അനുഭവജ്ഞാനം പുതിയ തലമുറയ്ക്ക് പകർന്നു നൽകുക അതുവഴി വയോജന സൗഹൃദമായ മികച്ചൊരു സമൂഹം സൃഷ്ട്ടിക്കുക എന്നതും ഒരു പ്രധാന ലക്ഷ്യമാണ്‌. മുതിർന്ന പൗരന്മാരുടെ ഒറ്റപ്പെടല്‍/ ഏകാന്തത എന്നിവ പരിഹരിക്കുക: പുതുതലമുറയെ ഉള്‍പ്പെടുത്തി വയോജന സൗഹൃദ സംസ്ഥാനം കെട്ടിപ്പടുക്കുക.  

 

hearing aid machine for ear old age 

 

ആദ്യ ഘട്ടത്തില്‍, തെരെഞ്ഞുക്കപ്പെട്ട ജില്ലകളിലെ കോളേജുകളില്‍ നിന്നുള്ള സോഷ്യൽ work (MSW) പഠിക്കുന്ന വിദ്യാർത്ഥികളുടെ കുട്ടായ്മകള്‍ രൂപീകരിക്കുകയും, മുതിര്‍ന്ന പൗരന്മാര്‍ക്ക്, തങ്ങളുടെ ഏകാതതകളില്‍ വിദ്യാർത്ഥികളുമായി സംസാരിക്കാനുമുള്ള അവസരം ഒരുക്കുന്നു. ഓരോ ഘട്ടത്തിലുമുള്ള വളര്‍ച്ച വിലയിരുത്തി, ആവശ്യമായ പരിഷ്കാരങ്ങള്‍ വരുത്തി കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

  

 

 ഈ പദ്ധതി എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

  1. ഫോൺ മേറ്റ് (Phone Mate): സാമൂഹ്യപ്രവർത്തനത്തിൽ താല്പര്യമുള്ള വിദ്യാർത്ഥി വോളന്റിയർമാരെ (പ്രധാനമായും MSW വിദ്യാർത്ഥികൾ) ഓരോ വയോധികനുമായും ബന്ധിപ്പിക്കുന്നു.
  2. സൗഹൃദ സംഭാഷണം: നിശ്ചിത സമയങ്ങളിൽ വോളന്റിയർമാർ വയോധികരെ ഫോണിൽ വിളിക്കുകയും വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്യുന്നു. ഇത് അവർക്ക് തങ്ങൾ ഒറ്റയ്ക്കല്ല എന്ന തോന്നൽ നൽകുന്നു.

ഈ പദ്ധതിയുടെ ഗുണങ്ങൾ:

  • മാനസിക ഉന്മേഷം: ദിവസവും ഒരാൾ തങ്ങളെ വിളിക്കുന്നു എന്ന പ്രതീക്ഷ വയോധികരിൽ വലിയ സന്തോഷം നിറയ്ക്കുന്നു.
  • സുരക്ഷ ഉറപ്പാക്കുന്നു: ഫോൺ വിളികളിലൂടെ അവരുടെ ആരോഗ്യസ്ഥിതിയും മറ്റും കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്നു.
  • തലമുറകൾ തമ്മിലുള്ള ബന്ധം: പുതിയ തലമുറയിലെ വിദ്യാർത്ഥികൾക്ക് മുതിർന്നവരുടെ അനുഭവങ്ങൾ കേൾക്കാനും അവരെ ബഹുമാനിക്കാനുമുള്ള അവസരം ഇതിലൂടെ ലഭിക്കുന്നു.

കേരളത്തിലെ വയോജനങ്ങൾക്ക് കരുതലായി മാറുന്ന 'സല്ലാപം' പദ്ധതിയെക്കുറിച്ച് കൂടുതൽ ആളുകളിലേക്ക് എത്തിക്കാം. നമ്മുടെ ചുറ്റുമുള്ള വയോധികർക്കും ഇങ്ങനെയൊരു സംവിധാനമുണ്ടെന്ന് പറഞ്ഞു കൊടുക്കാം.

 

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍