1. മൗലീക
കടമകള്‍ ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ഏതു ആര്‍ട്ടിക്കിളിലാണ്?
ആർട്ടിക്കിള്‍ 51A
2. മൗലീക കടമകള്‍ ഭരണഘടനയില്‍ ചേര്‍ക്കപ്പെട്ടത് ഏത്
ഭേദഗതിയിലൂടെ?
42-ം ഭേദഗതി നിയമം, 1976
3. മൗലീക കടമകള്‍
ഭരണഘടനയില്‍ ചേര്‍ക്കപ്പെട്ടത് ഏത് കമ്മീഷന്റെ ശുപാര്‍ശയെ തുടര്‍ന്നാണ്?
സ്വരണ്‍ സിംഗ് കമ്മീഷന്‍
4. ആദ്യമായി ഉള്‍പ്പെടുത്തിയപ്പോള്‍ മൗലീക
കടമകളുടെ എണ്ണം എത്രയായിരുന്നു?
10
5. ഇപ്പോള്‍ മൗലീക കടമകളുടെ എണ്ണം എത്രയാണ്?
11
6. 11-ം മൗലീക കടമ ചേര്‍ക്കപ്പെട്ടത് ഏത് ഭേദഗതിയിലൂടെയാണ്?
86-ം ഭേദഗതി നിയമം, 2002
7. 11-ം മൗലീക കടമ എന്താണ്?
6 മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കേണ്ടത്
മാതാപിതാക്കളുടെ കടമ
8. മൗലീക കടമകള്‍
ഭരണഘടനയിലെ ഏത് ഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്?
ഭാഗം IV A
(Part IV-A)
9. മൗലീക കടമകള്‍ എന്ന ആശയം ഇന്ത്യ കടമെടുത്ത ഏത് രാജ്യത്തിന്റേതിൽനിന്നുമാണ് ?
സോവിയറ്റ് യൂണിയന്‍ (USSR)
0 അഭിപ്രായങ്ങള്‍