NewPost

20/recent/ticker-posts

CURRENT AFFAIRS - ആനുകാലിക ചോദ്യങ്ങൾ 2021

 


ഇന്ത്യയുടെ ട്രാക്കിലെ  ഇതിഹാസമായ “പറക്കും സിഖ്” എന്നറിയപ്പെടുന്ന  മിൽക്കാ സിംഗ് കോവിഡ് ബാധിച്ചു മരിച്ചു.

1960-ലെ റോം  ഒളിമ്പിക്സ്ൽ  400 മീറ്ററിൽ ഐതിഹാസിക  പ്രകടനമാണ് കാഴ്ചവെച്ചത് .

1959 ൽ  പത്മശ്രീ നേടിയിട്ടുണ്ട്

 

ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ ആയി അന്റോണിയോ ഗുട്ടറസ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു

 

 

അനിൽ കാന്ത് സംസ്ഥാനത്തിന് പുതിയ പോലീസ് മേധാവി.

ഡൽഹി സ്വദേശിയായ അനിൽ കാന്ത് 1988 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്.

 റോഡ് സുരക്ഷാ കമ്മീഷണർ ആയിരുന്നു.

 ദളിത് വിഭാഗത്തിൽ നിന്നുള്ള  കേരളത്തിലെ ആദ്യത്തെ ഡിജിപി ആണ്

 

 

പ്രശസ്ത കവി, ഗാനരചയിതാവ് എന്നീ നിലകളിൽ പ്രശസ്തനായ എസ് രമേശൻ നായർ അന്തരിച്ചു.

2010 ൽ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്കാരവും  2018 ൽ “ഗുരുപൗർണമി” എന്ന കാവ്യസമാഹാരത്തിനു കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു

 

 

ആദ്യ ക്രിക്കറ്റ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പരാജയപ്പെടുത്തി ന്യൂസിലാൻഡ് ചമ്പ്യാന്മാരായി .

2019 ലാണ്  കളി തുടങ്ങിയത്.

രണ്ടാം  ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് 2021 ഓഗസ്റ്റിൽ ആരംഭിച്ച 2023ൽ  അവസാനിക്കും

 

വിയന്നയിലെ  സെൻട്രൽ  യൂറോപ്യൻ യൂണിവേഴ്സിറ്റിയുടെ  ഇ വർഷത്തെ ഓപ്പൺ സൊസൈറ്റി പ്രൈസിന്  മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ അർഹയായി

 

 

നിരവധി നിത്യഹരിത ഗാനങ്ങൾ രചിച്ച പൂവച്ചൽ ഖാദർ( മുഹമ്മദ് അബ്ദുൽഖാദർ) അന്തരിച്ചു.

 കളിവീണ, പാടുവാൻ പഠിക്കുവാൻ എന്നീ കവിതാസമാഹാരങ്ങളും ചിത്തിരത്തോണി  എന്ന ഗാന സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

 

റഷ്യയിലെ ചെബക്സറി   ചലച്ചിത്രമേളയിൽ മലയാളത്തിലെ പ്രിയപ്പെട്ട സംവിധായകൻ ജയരാജിന്റെ  ഹാസ്യം  എന്ന ചിത്രത്തിന്  മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ലഭിച്ചു.

അദ്ദേഹത്തിന്റെ നവ രസ പരമ്പരയിലെ എട്ടാമത് ചിത്രമാണ് ഹാസ്യം

 


ഏഷ്യൻ സംസ്കാരം വളർത്തുന്ന പ്രവർത്തനങ്ങൾ മാനിച്ചു  ജപ്പാനിലെ ഫുക്കുവോക്ക നഗരവും  ഫുക്കുവോക്ക സിറ്റി ഇന്റർനാഷണൽ ഫൗണ്ടഷനും ചേർന്ന് നൽകുന്ന 2021 ലെ ഫുക്കുവോക്ക ഗ്രാൻഡ് പ്രൈസ് നു പ്രമുഖ മാധ്യമ പ്രവർത്തകൻ പി. സായിനാഥ്‌ അർഹനായി.

Post a Comment

0 Comments