NewPost

20/recent/ticker-posts

Kerala PSC Current Affairs FEBRUARY 2020 - SUCCESSFILE

1. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ 

  പുതിയ പേര്  ?

   സ്പോർട്സ്  ഇന്ത്യ

 2. 2020 ലെ ദേശീയ ശാസ്ത്രദിനത്തിന്റെ പ്രമേയം ?

   Women in Science (ശാസ്ത്രത്തിൽ വനിതകൾ)

 3. നാസയുടെ ഓപ്പർച്യുണിറ്റി റോവർ ഏതു ഗ്രഹത്തെക്കുറിച്ച പഠിക്കാനുള്ള ദൗത്യമായിരുന്നു ?

  ചൊവ്വ

 4. ദേശീയ ശാസ്ത്രദിനമായി ആഘോഷിക്കുന്നത് എന്ന് ?

   ഫെബ്രുവരി 28

 5. യൂറോപ്യൻ യൂണിയനിൽ നിന്നും ബ്രിട്ടൻ   ഔദ്യോഗീകമായി പുറത്തു വന്നത് എന്ന് ?

  2020 ജനുവരി 31

 6. യൂറോപ്യൻ യൂണിയനിൽ നിമ്മുമുള്ള ബ്രിട്ടന്റെ പുറത്തുകടക്കൽ നടപടികൾ അറിയപ്പെടുന്ന പേര് ?

  ബ്രെക്സിറ്റ്‌

 7. യൂറോപ്യൻ യൂണിയനിലെ അംഗരാജ്യങ്ങളുടെ 

   എണ്ണം ?

    27

 8. ലോകത്തിൽ ആദ്യമായി കണ്ടെത്തിയ ഓക്സിജൻ ഇല്ലാതെ ജീവിക്കാൻ കഴിയുന്ന ജീവി ?

 മൈകോസോവൻ ഹെന്നെഗുയ സാൽമിനിക്കോള

 9. ഇന്ത്യയിൽ ആദ്യമായി “പ്രോട്ടീൻ ഡേ” ആയി ആചരിച്ചത് എന്ന് ?

  2020 ഫെബ്രുവരി 27  

 10. പാകിസ്ഥാനിൽ ഈയിടെ പ്രഘ്യാപിച്ച അടിയന്തരാവസ്ഥ എന്തിനെ പ്രതിരോധിക്കാനുള്ളതാണ് ?

  വെട്ടുക്കിളിയുടെ ആക്രമണം

 11. ഇന്ത്യ - ബംഗ്ലാദേശ് സംയുക്ത സൈനീക അഭ്യാസമായ സംപ്രീതി- IX  നടന്നത് എവിടെ  ?

  മേഖലയ (umroi)  

 12. 2020 ഫെബ്രുവരിയിൽ ഇന്ത്യൻ കോസ്റ്റ ഗാർഡിലേക്ക്  കമ്മിഷൻ ചെയ്ത 6TH ഓഫ്‌ഷോർ പെട്രോൾ വെസ്സൽ ഏത് ?

 വജ്ര

 13. പ്രവാസിയായി കണക്കാക്കാൻ ചുരുങ്ങിയത് എത്രദിവസം വിദേശത്ത്‌ താമസിക്കണമെന്നാണ് ഇത്തവണത്തെ കേന്ദ്രബജറ്റിൽ പറയുന്നത് ?

  240 ദിവസം

 14. ഓൺ ലീഡേഴ്‌സ് ആൻഡ് ഐകോൺസ് : ഫ്രം ജിന്ന ടു മോദി, ഫെബ്രുവരി 9  നു പ്രകാശനം ചെയ്ത ഈ പുസ്തകം ആരുടെതെയാണ് ?

കുൽദീപ് നയ്യാർ

 15. കായിക രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന ലോറിയസ് സ്പോർട്സ് അവാർഡ് നേടിയ ആദ്യ ഇന്ത്യക്കാരൻ ?

സച്ചിൻ ടെണ്ടുൽക്കർ

 16. മയക്കുമരുന്നുകളുടെ വിതരണത്തെക്കുറിച്ചു

പോലീസിന് രഹസ്യവിവരം കൈമാറുന്നതിനുള്ള മൊബൈൽ ആപ്പ് ?

 യോദ്ധാവ്

 17. 2020 ഫെബ്രുവരിയിൽ  4000 വർഷം പഴക്കമുള്ള   Crafts Village കണ്ടെത്തിയത് എവിടെ നിന്ന്   ?

 വാരണാസി (ഉത്തർപ്രദേശ്)

  18. ബഹിരാകാശത്ത്‌ ഏറ്റവും നീണ്ട കാലം ഒറ്റക്ക്     ചിലവഴിച്ച വനിത ?

 ക്രിസ്റ്റീന കൗക്ക് (328 DAYS)

 19. 36  മാത് ദേശീയ ഗെയിംസ് എവിടെവെച്ചാണ് നടക്കുന്നത് ?

  ഗോവ

 20. ഗോവയിൽവെച്ചു നടക്കുന്ന 36 മാത് ദേശീയ ഗെയിംസിന്റെ ഭാഗ്യ ചിഹ്നം ?

  റൂബിഗുല

 21. ഇന്ത്യയിൽ ഏറ്റവും അധികം ഭാഷകളിൽ ചിത്രസംയോജനം നടത്തിയതിനു ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ വ്യക്തി ?

 ശ്രീകർ പ്രസാദ് (17 LANGUAGES)

 22. ട്രാവൽ സൈറ്റ്  ആയ ട്രിപ്പ് അഡ്വൈസർ 2020 ൽ  ലോകത്തിലെ ഏറ്റവും മികച്ച ട്രെൻഡിങ്  വിനോദ സഞ്ചാര കേന്ദ്രമായി തിരഞ്ഞെടുത്തത് ?

 കൊച്ചി

 23. പ്രഥമ മാതൃഭൂമി ബുക്ക് ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടിയത് ആര് ?

വിനോദ് കുമാർ ശുക്ല

 24. മിശ്രവിവാഹിതരുടെ സുരക്ഷയ്ക്കായി  സേഫ് ഹോം പദ്ധതി ആരംഭിക്കാൻ പോകുന്ന സംസ്ഥാനം?

 കേരളം

 25. 'പുഴകടന്ന് പൂക്കളുടെ താഴ്വരയിലേക്ക്'

 എന്ന പുസ്തകത്തിന്റെ രചയിതാവ് ആര് ?

 മോഹൻലാൽ

 26. ടുറിസ്റ്  ബസുകൾക്ക് ഏർപ്പെടുത്തിയ ഏകീകൃത നിറം ഏത് ?

  വെള്ള

 27. ലോക തണ്ണീർത്തട ദിനമായി ആചരിക്കുന്നത് ?

   ഫെബ്രുവരി 2

 28. 2020 - 21  ലെ  കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത് ?

   നിർമല സീതാരാമൻ

 29. 2020 ലെ ലോക കാൻസർ ദിനത്തിന്റെ പ്രമേയം?

   I Am And I Will (ഫെബ്രുവരി 4)

 30. റിസേർവ് ബാങ്കിന്റെ ഇപ്പോഴത്തെ ഗവർണർ 

   ആര്  ?

   ശക്തികാന്ത ദാസ്

  31. ഓർഗാനിക് ഉത്പന്നങ്ങളുടെ വിപണനത്തിനായി രൂപീകരിച്ച വെബ് പോർട്ടൽ ഏത് ?

ജൈവിക് ഖേദി

 32. ട്വന്റി - 20  ക്രിക്കറ്റിൽ ആദ്യമായി ഒരു പരമ്പരയിലെ 5 മത്സരങ്ങളിലും ജയിച്ചു റെക്കോർഡ് നേടിയ ടീം ഏതാണ്  ?

 ഇന്ത്യ

 33. 2020 - ൽ  ടോക്കിയോവിൽ വെച്ച് നടക്കുന്ന ഒളിമ്പിക്സിൽ ഇന്ത്യൻ സംഘത്തിന്റെ ഗുഡ് വിൽ അംബാസിഡർ ആകുന്നത് ആര്  ?

സൗരവ് ഗാംഗുലി

 34. ഫിനാഷ്യൽ ടൈംസ് റെ യൂണിറ്റായ ബാങ്കർ മാഗസിൻ  നൽകുന്ന ഏഷ്യ പെസഫിക് സെൻട്രൽ ബാങ്ക് ഓഫ് ദി ഇയർ 2020  പുരസ്‌ക്കാരത്തിന്  അർഹനായത് ?

ശക്തികാന്ത ദാസ്

 35.  92 - ഓസ്കർ വേദിയിൽ മികച്ച ചിത്രത്തിനുള്ള അവാർഡ് നേടിയത്  ?

  പാരസൈറ്റ്

 36. വിദ്യാർത്ഥികളിൽ വായനാശീലം വർധിപ്പിക്കുന്നത് ലക്ഷ്യമാക്കി " റീഡിങ് മിഷൻ  2022 " ആരംഭിച്ച സംസ്ഥാനം ?

  ഹരിയാന

 37. കൊറോണ വൈറസിന് ലോകാരോഗ്യ സംഘടന നൽകിയ ഔദ്യോഗീക നാമം എന്ത് ?

 COVID – 19

 38. ഭൂഗർഭ ജലനിരപ്പ് വർധിപ്പിക്കുന്നത് ലക്ഷ്യമാക്കി " ഗ്രൗണ്ട് വാട്ടർ ആക്ട് 2020 " പാസാക്കിയ ഇന്ത്യൻ സംസ്ഥാനം ?

ഉത്തർപ്രദേശ്

 39. 2020  ലെ ടോക്കിയോ ഒളിംബിസ്സിന്റെ 

   മുദ്രാവാക്യം എന്ത് ?

   United by Emotion

 40.  2020  ഫെബ്രുവരിയിൽ പേപ്പർ ലെസ്സ് ബഡ്ജറ്റ് നടപ്പിലാക്കിയ സംസ്ഥാനം ?

   ഒഡിഷ

 41. 2020  ലെ ദാദാ സാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ?

ഋതിക് റോഷൻ

 42. 2020  ൽ മികച്ച നവാഗത സംവിധായകനുള്ള

  ജി. അരവിന്ദൻ പുരസ്‌ക്കാരത്തിന് അർഹനായത് ?

  മധു . സി . നാരായണൻ

 43. ലോകത്തിലെ ഏറ്റവും വലിയ ഗുഹാമത്സ്യം കണ്ടെത്തിയ ഇന്ത്യൻ സംസ്ഥാനമേത് ?

  മേഘാലയ

 44. ഇന്ത്യയിൽ ആദ്യമായി യൂണിഫൈഡ് വെഹിക്കിൾ റെജിസ്‌റെഷൻ കാർഡ് സംവിധാനം ആരംഭിച്ച സംസ്ഥാനം ?

  മധ്യപ്രദേശ്

 45. 2020  ഫെബ്രുവരിയിൽ ടെന്നിസിൽ നിന്നും വിരമിച്ച റഷ്യൻ വനിതാ താരം ?

മറിയ ഷറപോവ

 46. പ്രഥമ ഖേലോ യൂണിവേഴ്സിറ്റി ഗെയിംസിൽ ഒന്നാമതെത്തിയ സർവകലാശാല ഏത്  ?

  പഞ്ചാബ് സർവകലാശാല

 47. സംസ്ഥാന സർക്കാരിന്റെ ക്ഷേമപദ്ധതിയായ 

  ലൈഫ് മിഷന്റെ ലക്ഷ്യമെന്ത് ?

   സമ്പൂർണ പാർപ്പിട സുരക്ഷാ

 48. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻഷ്യൽ മാനേജ്‌മന്റ് ആരുടെ പേരിലാണ് പുനർനാമകരണം  ചെയ്തിരിക്കുന്നത് ?

അരുൺ ജെയ്‌റ്റിലി

49. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസ്സാക്കിയ ആദ്യ കേന്ദ്രഭരണ പ്രദേശം ?

  പുതുച്ചേരി

 50. ഇന്ത്യയുടെ പുതിയ മുഖ്യ വിവരാവകാശ കമ്മീഷണർ ?

  ബിമൽ ജുൽക്ക

 51. അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ "പ്ലയെർ ഓഫ് ദി ഇയർ " അവാർഡ് നേടിയ ആദ്യ ഇന്ത്യക്കാരൻ ?

 മൻപ്രീത് സിങ്

 52. 2020  ലെ അണ്ടർ 19  ലോകകപ്പ്  കിരീടം 

  നേടിയ ടീം ?

  ബംഗ്ലാദേശ്

 53. 92  ആം ഓസ്കറിൽ മികച്ച സിനിമയടക്കം 4 അവാർഡുകൾ കരസ്ഥമാക്കിയ "പാരസൈറ്റ് " ഏതു  രാജ്യത്തുനിന്നുമുള്ള ചിത്രമാണ് ?

 ദക്ഷിണ കൊറിയ

 54. ഇന്ത്യ , യു .കെ . സംയുക്ത വ്യോമയാഭ്യാസമായ ഇന്ദ്രധനുഷ് 2020  ന്റെ വേദി ?

ഗാസിയാബാദ്

 55. ഫ്രാൻസിൽ നടന്ന 34- മാത്  ക്യാൻസ് ഓപ്പൺ ചെസ്സ് ജേതാവായ ഇന്ത്യക്കാരൻ ?

ഡി. ഗുകേഷ്

 56. 2020  ഫെബ്രുവരിൽ  അന്തരിച്ച മുൻ കേരള  

   മന്ത്രി ?

   പി. ശങ്കരൻ

 57. 2019  ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിവർത്തനത്തിനുള്ള പുരസ്ക്കാരം നേടിയ മലയാളി ?

  പ്രൊഫസർ . സി . ജി . രാജഗോപാൽ

 58. 2020  ഫെബ്രുവരിയിൽ ലണ്ടൺ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്‌സ്  ന്റെ  “WBR ഗോൾഡൻ ഏറ ഓഫ് ബോളിവുഡ്” ബഹുമതിക്ക് അർഹനായത് ?

മനോജ് കുമാർ

 59. നമസ്തേ ട്രംപ് ഇവന്റിന് വേദിയായത് ?

   അഹമ്മദാബാദ്

 60. ഇന്ത്യയുടെ പുതിയ കേന്ദ്ര വിജിലൻസ് കമ്മീഷണർ ആയി നിയമിതനായത് ?

സഞ്ജയ് കോത്താരി

 61. തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന റിസർവ്വ് ബാങ്കിന്റെ ഓംബുഡ്സ്മാനായി നിയമിതനായ വ്യക്തി ?

 ജി. രമേഷ്

 62. ഫ്രാൻസിലെ ഇന്ത്യൻ അംബാസിഡറായി നിയമിതനായ വ്യക്തി?

 ജാവേദ് അഷ്റഫ്

 63. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ  ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമതെത്തിയ താരം ?

  സ്റ്റീവ് സ്മിത്ത്

 64. ഇന്ത്യൻ കരസേനയുടെ പുതിയതായി നിർമിക്കുന്ന ആസ്ഥാന മന്ദിരത്തിന്റെ പേര്  ?

 തൽസേന ഭവൻ

 65. “VP Menon: The unsung Architect of Morden India “

   എന്ന പുസ്തകത്തിന്റെ രചയിതാവ് ?

    നാരായണി ബസു 

 66. 2021 ജനുവരി 1 മുതൽ  രണ്ടിൽ കൂടുതൽ കുട്ടികൾ ഉള്ളവർക്ക് സർക്കാർ ജോലി നൽകില്ല എന്ന് തീരുമാനിച്ച ഇന്ത്യൻ സംസ്ഥാനം?

 അസം

 67. മാതൃഭാഷ ദിനമായി ആചരിക്കുന്നത് ?

   ഫെബ്രുവരി 21

 68. പശ്ചിമഘട്ടത്തിൽ പുതുതായി കണ്ടെത്തിയ ചീര   വിഭാഗത്തിന്റെ പേരെന്ത്?

 അമരാന്തസ് രാജശേഖരി

 69. 2020 ഫെബ്രുവരിയിൽ ഗുരുവായൂർ ദേവസ്വം ഏർപ്പെടുത്തിയ ജ്ഞാനപ്പാന പുരസ്കാരത്തിന് അർഹനായത്?

  പ്രഭാവർമ്മ

 70. ഏത് കൃതിയാണ്  പ്രഭാവർമ യെ  ജ്ഞാനപ്പാന പുരസ്‌ക്കാരത്തിന് അർഹനാക്കിയത് ?

 ശ്യാമമാധവം (ഖണ്ഡകാവ്യം)

 71. കുട്ടികളുടെ അക്കാദമിക് മികവിനോടൊപ്പം സാമൂഹിക മികവ് വളര്‍ത്താനും മാനസിക പിരിമുറുക്കം ലഘൂകരിക്കാനും ഉതകുന്ന തരത്തില്‍ മെന്ററിങ് നടത്തുന്ന  സര്‍ക്കാര്‍ പദ്ധതി ?

  സഹിതം

 72. 2020 ലെ ഡാൻ ഡേവിഡ് പുരസ്ക്കാരം നേടിയ ഇന്ത്യൻ ആക്ടിവിസ്റ് ?

  ഗീത സെൻ

 73. സംസ്ഥാനതലത്തിൽ 2018–19 ലെ മികച്ച പ്രവർത്തനം കാഴ്ചവച്ച ഗ്രാമ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി ലഭിച്ചത് ?

പാപ്പിനിശ്ശേരി (കണ്ണൂർ )

 74. തെക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് അകോണ്‍കാഗ്വാ കീഴടക്കിയ ഏറ്റവും  പ്രായം കുറഞ്ഞ ബാലിക?

കാമ്യ കാർത്തികേയൻ

 75. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുകൊണ്ട് പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം ?

ഗോവ

 76. 2020 ഫെബ്രുവരിയിൽ cairns Cup Chess Title നേടിയ ഇന്ത്യൻ താരം ?

കൊനേരു ഹംപി

 77. ന്യൂഡൽഹിയിലെ  പ്രവാസി ഭാരതീയ കേന്ദ്രത്തിന്റെ പുതിയ പേര്  ?

സുഷമ സ്വരാജ് ഭവൻ

 78. 2020 ഫെബ്രുവരിയിൽ കേരള സംസ്ഥാന സർക്കാർ മികച്ച ടി.വി. ന്യൂസ് റീഡറായി തിരഞ്ഞെടുത്തത് ?

എൻ. ശ്രീജ (മാതൃഭൂമി ന്യൂസ്)

 79. ഇന്ത്യയിൽ ആദ്യമായി ചെസ്സ് ടൂറിസം ആരംഭിക്കുന്ന സംസ്ഥാനം ?

  കേരളം

 80. കേരള സംസ്ഥാന ബജറ്റ് 2020 ഏതു ദിവസമാണ് അവതരിപ്പിച്ചത് ?

  ഫെബ്രുവരി 7 (2020)

  81. മൂന്ന് തലസ്ഥാനങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം ?

   ആന്ധ്രാപ്രദേശ്‌ (വിശാഖപട്ടണം, അമരാവതി, കുര്‍ണൂല്‍)

 82. ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗം നടത്തിയ ധനമന്ത്രി?

 നിർമല സീതാരാമൻ (2 മണിക്കൂർ 40 മിനിട്ട്)

 83. 2020  ഫെബ്രുവരിയിൽ ഇടമലക്കുടി സർക്കാർ ട്രൈബൽ എൽ. പി . സ്കൂളിന്റെ നേതൃത്വത്തിൽ തയാറാക്കിയ നിഘണ്ടു ?

മലയാളം മുതുവാൻ ഭാഷ നിഘണ്ടു

 84. 2020 " റൺ ഫോർ ഇന്ത്യ ടി “ ഇവൻറ്  നടത്തിയ  സംസ്ഥാനം ?

ത്രിപുര

 85. ഛത്തീസ്ഗണ്ഡിൽ നിലവിൽ വന്ന പുതിയ ജില്ല ?

   Gaurela-Pendra-Marwahi

 86. ഇന്ത്യ - റഷ്യ സംയുക്തമായി, ഇന്ത്യയിൽ നിർമിക്കുന്ന ഹെലികോപ്റ്റർ ?

 കാമോവ്

 87. വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി “PYAAR KA POUDHA”  CAMPAIGN ആരംഭിച്ച സംസ്ഥാനം ?

ബീഹാർ

 88. സയൻസ് ആൻഡ് എഞ്ചിനീയറിംഗ് റിസർച്ച് ബോർഡ് (SERB) യുടെ 2020  ലെ വുമൺ എക്‌സലൻസ് അവാർഡിന് അർഹയായത് ?

ഡോ. നിതി കുമാർ (Dr.Niti Kumar)

 89. 2020  ഫെബ്രുവരിയിൽ ICC  7 വർഷത്തെ വിലക്കേർപ്പെടുത്തിയ ക്രിക്കറ്റ് താരം ?

യുസഫ് അബ്‌ദുൾ റഹിം അൽ ഭാദുഷി

 90. ഇന്ത്യയിൽ ആദ്യമായ് LPG ഗ്യാസ് കവറേജ്  100 % കൈവരിച്ച സംസ്ഥാനം ?

  ഹിമാചൽ പ്രദേശ്

 91. പ്രഥമ ഖേലോ ഇന്ത്യ വിന്റർ ഗെയിംസ് ന്റെ 

  വേദി ?

  ലേ (ലഡാക് )

 92. 13  ആം ഇന്റർനാഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവെലിന്റെ വേദി ?

 ബംഗ്ലാദേശ്

 93. കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന്        ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന പദ്ധതി ?

ഓപ്പറേഷൻ ബ്രേക്ക്ത്രൂ

 94. ബ്രിട്ടനിൽ ധന മന്ത്രിയായി  നിയമിതനായ    ഇന്ത്യൻ വംശജൻ ആരാണ് ?

  റിഷി സൂനാക്

 95. LIVA Miss Diva Universe 2020 ?

   Adline Castelino

 96. 2020  വനിതാ ട്വന്റി - 20  ലോകകപ്പ് വേദി ?

    ഓസ്‌ട്രേലിയ

 97. 2020 ലെ അക്ബർ കക്കട്ടിൽ പുരസ്‌കാരം  

  ലഭിച്ചത് ?

   സാറ ജോസഫ്

 98. ശ്രീലങ്കയുടെ എത്രമത് സ്വതന്ത്ര ദിനമാണ് 2020 ആഘോഷിച്ചത് ?

   72

    99. 12 - മത്  South Asia Conference ന്റെ  വേദി ?

  ന്യൂഡൽഹി

 100. കൊറോണ ബാധയെ സ്റ്റേറ്റ് ഡിസാസ്റ്റർ ആയി പ്രഘ്യാപിച്ച സംസ്ഥാനം ?

 കേരളം  

 

 

Post a Comment

0 Comments